മുത്തശ്ശിയെ തേടി അവരെത്തി, ഓണമാഘോഷിക്കാന്‍
അഡൂര്‍: തന്നെ തേടി വന്ന കുട്ടികളെ ജാനകി മുത്തശ്ശി സ്നേഹത്തോടെ സ്വീകരിച്ചു, കൈകള്‍ പിടിച്ചു അനുഗ്രഹിച്ചു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളാണു നാട്ടിലെ പ്രായം ചെന്ന ജാനകി മുത്തശ്ശിക്കൊപ്പം ഓണമാഘോഷിക്കാനെത്തിയത്. പാട്ടുകള്‍ പാടിയും ഓണക്കോടി നല്‍കിയും മുത്തശ്ശിയോടൊപ്പം അവര്‍ സമയം ചെലവഴിച്ചു. മൂന്നു ദിവസത്തെ ഓണം ക്യാംപിന്റെ ഭാഗമായാണു ദേവറഡുക്ക പയസ്വിനി പുഴയുടെ തീരത്തുള്ള ജാനകിയമ്മയുടെ വീട് സന്ദര്‍ശിച്ചത്.
എന്തുവില കൊടുത്തും ജലസ്രോതസ്സുകളെ സംരക്ഷിക്കുമെന്ന് കേഡറ്റുകള്‍ പ്രതിജ്ഞയെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന് ക്യാംപ് ഉദ്ഘാടനം ചെയ്തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഗംഗാധര അധ്യക്ഷനായി. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്, സ്റ്റേഷന് ഹൗസ് ഓഫിസര്‍ പ്രശോഭ്, പി.ടി.എ പ്രസിഡന്റ് എ.കെ മുഹമ്മദ് ഹാജി, പ്രധാനധ്യാപകന് അനീസ് ജി.മൂസാന്‍, സി.പി.ഒ എ. ഗംഗാധരന്, എ.സി.പി.ഒ പി.ശാരദ എന്നിവര്‍ സംസാരിച്ചു. വിജയന് ശങ്കരന്പാടി, സുബാഷ് സാമക്കൊച്ചി, എച്ച്. കൃഷ്ണ, എ.എം അബ്ദുല്‍ സലാം, സിവില്‍ പൊലിസ് ഓഫിസര്‍ ഭാസ്കരന് എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."