വനത്തിലെ സഞ്ചാരപഥങ്ങളടയുന്നതാണ് ആനകള്‍ കാടിറങ്ങുന്നതെന്ന് പഠനങ്ങള്‍
വാളയാര്‍: ജനവാസ കേന്ദ്രങ്ങളില്‍ ആനകളുടെ സംഹാര താണ്ഡവത്തിനു കാരണമാകുന്നത് വനത്തിനകത്തെ സഞ്ചാരപഥങ്ങളടഞ്ഞതാണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വനത്തിനകത്ത് മനുഷ്യന്റെ ആധിപത്യം കൂടുന്നതാണ് ആനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ നഗരങ്ങളിലേക്കുള്‍പ്പടെ അടുത്തകാലത്തായി എത്തിത്തുടങ്ങുവാന്‍ കാരണമായത്.
ആനകള്‍ വലിയ തോതില്‍ സംഘം പിരിഞ്ഞ് സഞ്ചരിക്കുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലങ്ങളിലാണ് ആനകളും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങള്‍ അതിന്റെ പാരമ്യതയിലെത്തുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്പോഴുള്ള മനുഷ്യരുടെ പലതരത്തിലുള്ള ഇടപെടലുകളും വന്യജീവികളുടെ ജീവിത മണ്ഡലങ്ങളിലേക്കുള്ള അധിനിവേശവുമാണ് ഇപ്പോഴുള്ള സാഹചര്യങ്ങള്‍ക്ക് കാരണമെന്നും ഇത് കുറയാനുള്ള സാധ്യത വിരളമാണെന്നുമാണ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍മാരുള്‍പ്പടെയുള്ള വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.
വെള്ളം, ഭക്ഷണം എന്നിവയന്വേഷിച്ചല്ല കൊമ്പന്മാര്‍ പലപ്പോഴും ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നതെന്നും ഇക്കുറി മോശമല്ലാത്ത മഴ ലഭിച്ചതിനാല്‍ വനത്തിനകത്തെ പച്ചപ്പ് നിറഞ്ഞിട്ടുണ്ട്. ആനകള്‍ ഭക്ഷണമായി സ്വീകരിക്കുന്നത് വനത്തിനകത്തെ വിവിധ സസ്യങ്ങള്‍ തന്നെയാണ് ആനകള്‍ക്ക് ഭക്ഷണത്തിനപ്പുറം വനത്തിനകത്തെ സ്വാതന്ത്ര സഞ്ചാര പഥമാണ്.
അടുത്ത കാലത്തായി വനത്തിനകത്ത് ആനകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും വ്യാപരിക്കാനുമുള്ള ഇടം വര്‍ഷം കഴിയുന്തോറും ഇല്ലാതായി വരുകയാണ്. കാര്‍ഷിക വികസനത്തിനും വ്യവസായികാവശ്യത്തിനുമെന്നുവേണ്ട മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിധാരാളം വനഭൂമിയാണ് മനുഷ്യന്‍ രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം പല ആനത്താരകളും വൈദ്യുതി വേലികളാല്‍ ഭാഗിക്കപ്പെട്ടപ്പോള്‍ ആനകളുടെ സഞ്ചാര മാര്‍ഗം തടസപ്പെട്ടു.
പ്രതിദിനം 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന കരയിലെ ഏറ്റവും വലിയ ജീവിയുടെ ശാരീരികവും ആരോഗ്യപരവുമായ ആവശ്യത്തിനും കൂടിയാണ് ശാസ്ത്രം പറയുന്നത്.
ഇത്തരത്തില്‍ ഇവയുടെ സഞ്ചാരമാര്‍ഗം തടസപ്പെട്ടപ്പോള്‍ ഇവക്ക് ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതെ ഗത്യന്തരമില്ലാതാവുകയും നഗരങ്ങളുള്‍പ്പടെ ആനശല്യം വര്‍ധിക്കുന്നു.
മയക്കുവെടി വച്ചും പടക്കം പൊട്ടിച്ചും ആനകളെ തുരത്തുന്നതും ലോറികളില്‍ കയറ്റി ആനകളെ കിലോമീറ്ററുകള്‍ സഞ്ചരിപ്പിച്ച് വനത്തില്‍ കൊണ്ടുവിടുന്നതും ആനകളെ മാനസികമായി തളര്‍ത്തുമെന്നും ഇവയുടെ ഇണചേരലുകള്‍ക്ക് ഭംഗം വരുത്തുമെന്നാണ് വന്യജീവികളുമായി പഠനം നടത്തുന്നവരും ഡോക്ടര്‍മാരുള്‍പ്പെടുന്നവരുടെ അഭിപ്രായം.
നീലഗിര ബയോസ്ഫിയറിയെ ആനത്താരകളില്‍ പലതും അടഞ്ഞതും വനത്തിനുള്ളില്‍ ആനകളുടെഇടം ചുരുങ്ങി വരുന്നതും ജനവാസകേന്ദ്രങ്ങളില്‍ ആനശല്യങ്ങള്‍ക്കു കാരണമായി പറയുന്നു. മലബാറിലെ പല പ്രദേശങ്ങളും 100 വര്‍ഷം മുമ്പ് ആനയെ കണ്ടിരുന്ന മിക്ക മലയോരഗ്രാമങ്ങളിലെല്ലാം ഇപ്പോഴും ഇവയുടെ സാന്നിധ്യം സജീവമാണ്.
പാലക്കാട്, മലപ്പുറം, ജില്ലകളില്‍ ഈ പ്രവണതകള്‍ ശക്തിപ്പെടുമ്പോള്‍ നിലമ്പൂര്‍ മേഖല, മണ്ണാര്‍ക്കാട്, എടത്തനാട്ടുകര, മുണ്ടൂര്‍, കഞ്ചിക്കോട്, പുതുപ്പരിയാരം, മലമ്പുഴ, പുതുശ്ശേരി എന്നീ മേഖലകളിലെല്ലാം കാലങ്ങളായി ആനകളുടെ നിരന്തര വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
ജനവാസ മേഖലകളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരിക്കുമ്പോള്‍ ഉണ്ടാക്കുന്ന ആരവങ്ങളും പ്രതീകരണങ്ങളുമെല്ലാം ആനകളെ പരിഭ്രാന്തരാക്കുകയാണ്.
മനുഷ്യരെ സംരക്ഷിക്കാനായി വനംവകുപ്പധികൃതര്‍ അനിവാര്യമായി ചെയ്യുന്ന നടപടികളൊക്കെ ആനകളുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ ശരിയായ പ്രവണതകളെല്ലെന്നതും ഇത്തരം പ്രവൃത്തികള്‍ മലം ഇവയുടെ സംഘര്‍ഷം കാക്കുന്നതിനപ്പുറം മൂര്‍ച്ചിപ്പിക്കുന്നതാണെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."