പുതിയ ഗതാഗത പരിഷ്‌കാരം: ഗതാഗത കുരുക്കിലമര്‍ന്ന് സ്റ്റേഡിയം സ്റ്റാന്‍ഡ്
പാലക്കാട്: നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം മൂലം മിക്ക ഭാഗങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമാവുകയാണ്. നഗരത്തില്‍ ഏറെത്തിരിക്കുള്ള സ്റ്റേഡിയം സ്റ്റാന്‍ഡിനു മുന്നില്‍ ദിവസങ്ങളായി ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. സ്റ്റാന്‍ഡിന് മുന്നില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരമാണ് വാഹനങ്ങളുടെ ഗതാഗത ക്കുരുക്കിന് കാരണമാവുന്നത്. കല്‍മണ്ഡപം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് നേരെ സുല്‍ത്താന്‍പേട്ട ഭാഗത്തേക്കും ഐ.എം.എ ജങ്ഷനില്‍ നിന്നും സ്റ്റേഡിയം ബൈപാസ് വഴി വരുന്ന വാഹനങ്ങള്‍ക്ക് കല്‍മണ്ഡപം റോഡിലേക്ക് തിരിയുന്നതും നിരോധിച്ചതാണ് ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാക്കിയിരിക്കുന്നത്.
സുഗമമായ വാഹന സഞ്ചാരമുണ്ടായിരുന്ന ഇവിടത്തെ ഗതാഗത പരിഷ്‌കാരം തികച്ചും അശാസ്ത്രീയമായ വ്യാപാരികള്‍ പറയുന്നത്. കാരണം ഗതഗാത പരിഷ്‌കാരം മൂലം കല്‍മണ്ഡപത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സ്റ്റേഡിയം ബൈപാസിലേക്ക് തിരിഞ്ഞ് സ്റ്റേഡിയം ഗ്രൗണ്ടിന്റ് പ്രധാന ഗേറ്റിന് മുന്നില്‍ നിന്ന് യൂ ടേണ്‍ അടിക്കുന്നതും സ്റ്റേഡിയം ബൈപാസ് വഴി ഐ.എം.എ ജങ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സുല്‍ത്താന്‍പേട്ടയിലേക്ക് തിരിഞ്ഞ് സ്റ്റാന്‍ഡിന് മുന്നില്‍ യു ടേണ്‍ അടിക്കുന്നതുമാണ് ഇവിടെ കുരുക്കു മുറുകാന്‍ കാരണമാവുന്നത്.
സ്റ്റാന്‍ഡിന് മുന്നിലെ ഡിവൈഡറില്‍ നോ റൈറ്റ് ടേണ്ട എന്ന് ട്രാഫിക് പൊലിസിന്റെ ബോര്‍ഡുണ്ടെങ്കിലും ഇതൊന്നും പലര്‍ക്കും ബാധകമല്ലാതായിരിക്കുകയാണ്. ഇതിനു പുറമെ കല്‍മണ്ഡപത്തുനിന്നുള്ള ബസുകള്‍ കുന്നത്തുര്‍മേട്, സിവില്‍ സ്റ്റേഷന്‍ ചുറ്റി സ്റ്റേഡിയം ബൈപാസ് വഴി സ്റ്റാന്‍ഡിലേക്കു വരണമെന്നിരിക്കെ ഇപ്പോള്‍ മുഴുവന്‍ ബസുകളും കല്‍മണ്ഡപം റോഡിലൂടെ വന്ന് സ്റ്റേഡിയം ബൈപാസില്‍ കയറി യു ടേണടിച്ചാണ് സ്റ്റാന്‍ഡിലേക്കെത്തുന്നത്.
ഇതിനുപുറമെ ബൈപാസ് റോഡില്‍ ബസുകള്‍ നിര്‍ത്തുന്നതും അനധികൃത ഓട്ടോ പാര്‍ക്കിങ്ങും ഗതാഗത കുരുക്കിന് കാരണമായിരിക്കുകയാണ്. പൊതുവെ പ്രവര്‍ത്തന രഹിതമായ സിഗ്നല്‍ ലൈറ്റുകളും ഗതാഗതകുരുക്കും തീരാശാപമായ സ്റ്റേഡിയം സ്റ്റാന്‍ഡിനു മുന്നില്‍ പുതിയ പരിഷ്‌കാരത്തോടെ ഗതാഗതക്കുരുക്ക് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവിടുത്തെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ഗതാഗത സംവിധാനം പൂര്‍വ സ്ഥിതിയിലാക്കണമെന്നും സമീപത്തെ വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."