നെയ്യാറിന്‍ തീരത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരത്തിനും സമീപപ്രദേശങ്ങള്‍ക്കും ഉത്സവാന്തരീക്ഷം സമ്മാനിച്ച നെയ്യാര്‍ മേളയുടെ അഞ്ചാമത് എഡിഷന് പരിസമാപ്തിയായി.
പത്തൊമ്പത് ദിവസത്തെ ഓണാഘോഷങ്ങള്‍ നെയ്യാറിന്‍ തീരത്തിന് അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിയിച്ച നെയ്യാര്‍ മേള-2017 വൈവിധ്യങ്ങളുടെ തിരുവരങ്ങായി.
തെക്കന്‍ കേരളത്തിലെ വിപുലമായ സാംസ്‌കാരികോത്സവം എന്ന നിലയിലേയ്ക്ക് ഉയര്‍ന്ന നെയ്യാര്‍ മേള ജനങ്ങള്‍ മുന്‍കാലങ്ങളിലേതു പോലെ തന്നെ ഹൃദയപൂര്‍വം സ്വീകരിച്ചുവെന്ന് സംഘാടകര്‍ അറിയിച്ചു.
രണ്ടു ലക്ഷത്തോളം പേര്‍ മേള സന്ദര്‍ശിച്ചതായും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെയും നെയ്യാറ്റിന്‍കര നഗരസഭയുടെയും വിവിധ പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റിയാണ് മേള സംഘടിപ്പിച്ചത്.
വിവിധ സബ് കമ്മിറ്റികളുടെ ഏകോപനവും മേളയെ വിജയിപ്പിക്കാന്‍ സഹായിച്ച ഘടകമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കായി നടന്ന കലാമത്സരങ്ങളില്‍ ഇപ്രാവശ്യം കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുത്തു.
സായാഹ്നങ്ങളില്‍ പ്രധാന വേദിയില്‍ അരങ്ങേറിയ കലാ- സാംസ്‌കാരിക പരിപാടികള്‍ക്കും നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു.
മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ അതിഥികളായി.
നഗരത്തിലെ വൈദ്യുത ദീപാലങ്കാരവും ആസ്വദിച്ചാണ് സന്ദര്‍ശകര്‍ മേളയില്‍ നിന്നും മടങ്ങിയത്.
കാര്‍ണിവല്‍ കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവം സമ്മാനിച്ചപ്പോള്‍ ബൈക്ക് സാഹസിക പ്രകടനങ്ങള്‍ യുവാക്കളില്‍ ആവേശമുണര്‍ത്തി. പാര്‍ക്കിങിന് ഇത്തവണ രണ്ടിടങ്ങള്‍ ക്രമീകരിച്ചിരുന്നത് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി.
സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ കര്‍മനിരതരായ വ്യക്തിത്വങ്ങളെ മേള ആദരിച്ചതും ശ്രദ്ധേയമായി.
തിരുവനന്തപുരം ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച 'ഇന്‍ഡ്യന്‍ ഗ്രാമോത്സവം' മേളയുടെ പ്രധാന ആകര്‍ഷണമായിരുന്നു. സാഹിത്യകാരന്മാരും ശാസ്ത്രജ്ഞന്മാരും കര്‍ഷകരും വ്യാപാരിയും ശുചീകരണ തൊഴിലാളിയും ഓട്ടോഡ്രൈവറുമൊക്കെ പ്രതിഭാ സംഗമത്തില്‍ ആദരിക്കപ്പെട്ടു.
പ്രശംസനീയമായ വ്യത്യസ്തത പുലര്‍ത്തിയ സംരംഭമാണിതെന്ന് പല സന്ദര്‍ശകരും പ്രതികരിച്ചു. ദ
ൃശ്യ- ശ്രവ്യ മാധ്യമ രംഗത്തെ പ്രഗത്ഭര്‍ക്ക് ഇപ്രാവശ്യം നെയ്യാര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു. 2020 - ല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അവതരിപ്പിക്കപ്പെടുന്ന ട്വന്റി-ട്വന്റി മേളയുടെ തുടക്കമാണ് ഇക്കുറിയെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."