എ.ബി.വി.പിയെ തൂത്തെറിഞ്ഞു; ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ എന്‍.എസ്.യുവിന് മിന്നും വിജയം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രമുഖ സര്വകലാശാലായ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ബി.ജെ.പി വിദ്യാര്‍ഥി സംഘടനായ എ.ബി.വി.പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു.ഐ. ഭരണത്തിലുണ്ടായിരുന്ന എ.ബി.വി.പിയെ അടിതെറ്റിച്ചാണ് എന്‍.എസ്.യു മിന്നും വിജയം നേടിയത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പ്രധാനപ്പെട്ട രണ്ടു പോസ്റ്റിലേക്കും എന്‍.എസ്.യു സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ഇതടക്കമുള്ള നാലു സീറ്റുകളിലും എ.ബി.വി.പിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു.
റോക്കി തുഷീദാണ് എ.ബി.വി.പിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി പ്രസിഡന്റായത്. ശിവാജി കോളജിലെ എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാര്‍ഥിയാണ് റോക്കി. മുമ്പ് അച്ചടക്ക നടപടി നേരിട്ടതിന്റെ പേരില്‍ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നുവെങ്കിലും കോടതി ചോദ്യം ചെയ്താണ് റോക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് പി ചിദംബരമാണ് റോക്കിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
2012 നു ശേഷം ഇതാദ്യമായാണ് എന്‍.എസ്.യു സ്ഥാനാര്‍ഥി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഇതടക്കം പ്രധാനപ്പെട്ട മൂന്നു പോസ്റ്റുകളിലും എ.ബി.വി.പിക്കായിരുന്നു വിജയം. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."