ആധാര്‍ കാര്‍ഡ് നമ്മെ നിരാധാരാക്കുമോ?
കണക്കില്‍ തീര്‍ത്തും മോശമായ കുട്ടിയെ ക്ലാസ് അധ്യാപിക പുറത്താക്കി. ഹെഡ്മാസ്റ്ററെ ചെന്നുകണ്ടപ്പോള്‍ രക്ഷിതാവിനെ കൂട്ടി വരാന്‍ പറഞ്ഞു.
രക്ഷിതാവായി അമ്മയാണ് വന്നത്. മകനെതിരായ ശിക്ഷണ നടപടിയെപ്പറ്റി ഗണിതശാസ്ത്രാധ്യാപിക തന്നെ വിശദീകരിച്ചു.
'ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ട്, രണ്ടും രണ്ടും കൂട്ടിയാല്‍ നാല്, നാലും നാലും കൂട്ടിയാല്‍ എത്ര?' അവന് ഉത്തരമില്ലായിരുന്നു.
അമ്മ ന്യായം പറഞ്ഞു: 'ഇതാണോ കാര്യം, എളുപ്പമുള്ള രണ്ടും ടീച്ചറങ്ങ് പറഞ്ഞു. കടുപ്പമുള്ളത് എന്റെ മകനോട് ചോദിച്ചിരിക്കയാ അല്ലേ?'
ഈ കണക്കെഴുത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഇന്നും പ്രശ്‌നമാണ്. കൂട്ടലും കിഴിക്കലും കഴിഞ്ഞ് പെരുക്കലും ഹരിക്കലും കൂടി വരുന്നതോടെ പഴയകാലത്തെ ഗുണകോഷ്ടമൊന്നും കൈയിലില്ലാത്തകാലത്ത് ഓര്‍ത്തുവയ്ക്കാന്‍ കാല്‍ക്കുലേറ്ററോ കംപ്യൂട്ടര്‍ തന്നെയോ വേണമെന്ന നില.
ലഭിക്കുന്ന വിവരങ്ങളെല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്ന നിയമത്തിന്റെ പരിധിക്കകത്താണ് ആധാര്‍ കാര്‍ഡ് എന്ന കാര്യം കാണാതിരുന്നുകൂടാ. ഫോട്ടോകളും വിരലടയാളവും ഒക്കെയായി ഓരോരുത്തര്‍ക്കും വെവ്വേറെ ആയുള്ള കാര്‍ഡില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താനാവും എന്നാണ് ആശങ്ക. നികുതി അടക്കാന്‍ മാത്രമല്ല, വിമാനത്തിലായാലും തീവണ്ടിയിലായാലും യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍പോലും ആധാര്‍ നമ്പര്‍ വേണം.
പക്ഷേ, അന്നും ഇന്നും അക്ഷരങ്ങളേക്കാള്‍ വില അക്കങ്ങള്‍ക്കാണ്. എന്തിനും ഏതിനും നമ്പര്‍ കൈയിലുണ്ടെങ്കില്‍ മാത്രമേ ജീവിച്ചുപോകാന്‍ ഒക്കൂ എന്നര്‍ഥം.
വരവും ചെലവും മാത്രമല്ല, അക്കങ്ങളായി പിറക്കുന്നത്. എല്ലാറ്റിനും ഒരു നമ്പറുണ്ട്. അത് നാം ഓര്‍ത്തുവയ്ക്കണം. സമയാസമയങ്ങളില്‍ പ്രയോഗിക്കുകയും വേണം. നിമിഷങ്ങളേക്കാളേറെ വില നിമിഷാര്‍ധങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും.
നാം മനസ്സിലാക്കേണ്ടതുണ്ട്. ലോകമെങ്ങും മനുഷ്യന്‍ ഇന്ന് നമ്പറായി മാറിക്കൊണ്ടിരിക്കുകയാണ്. 45 കുട്ടികളുള്ള ക്ലാസില്‍ ഹാജര്‍ പുസ്തകവുമായി വരുന്ന അധ്യാപകനെ ഓര്‍ത്തുനോക്കൂ. മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന പിരിയഡില്‍ ഒരു കുട്ടിയുടെ മുഖത്ത് ഒരു മിനുട്ട് നോക്കുമ്പോഴേക്കും ബെല്ലടിക്കും.
അവിടെയാണ് ക്ലാസ് ടീച്ചര്‍ കുട്ടികളുമായി അകന്നുപോകുന്നത്. അവനെ അറിയില്ല. അവന്റെ പേരറിയില്ല. ഓരോരുത്തന്റെയും നമ്പര്‍ മാത്രം അറിയാം. വണ്‍, ടൂ, ത്രീ... എന്നിങ്ങനെ.
നാട്ടിലാകെ ജനങ്ങളും ഇന്ന് പേരില്ലാത്തവരായി മാറിക്കൊണ്ടിരിക്കുന്നു. അവര്‍ ഓരോരുത്തരും ഓരോ നമ്പര്‍ മാത്രം. വീടിന് നമ്പര്‍, റേഷന്‍ കാര്‍ഡിന് നമ്പര്‍, ഫോണിന് നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഇപ്പോഴിതാ നമ്പറായി ആധാര്‍ കാര്‍ഡും. കുറേ തീയതികള്‍ നമ്പറുകളായി ഓര്‍ത്തുവയ്ക്കാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍. ജനനതിയതി, ജോലിയില്‍ പ്രവേശിച്ച തിയതി, പിരിഞ്ഞ തിയതി, വിവാഹ തിയതി, ഗൃഹപ്രവേശ തിയതി എന്നിങ്ങനെ തന്നെ ധാരാളം.
ഒപ്പം വാഹന നമ്പറും, ഇലക്ട്രിസിറ്റിയുടെയും പാചക വാതകത്തിന്റെയും കണ്‍സ്യൂമര്‍ നമ്പര്‍ ഒക്കെയും മറക്കാതെ ഓര്‍ത്തുവയ്‌ക്കേണ്ടുന്ന അക്കങ്ങളുടെ ലോകത്താണ് നാം. വീട്ടില്‍ മോഷണം നടന്നാല്‍ വിളിക്കേണ്ട പൊലിസിന്റെയും തീപ്പിടിത്തമുണ്ടായാല്‍ ഡയല്‍ ചെയ്യേണ്ട അഗ്നിശമനസേനയുടെയും ഒക്കെ നമ്പറും ഹൃദ്യസ്ഥമാക്കിവച്ചാല്‍ മാത്രമെ നമുക്ക് സുഖമായി ഒന്ന് കിടന്നുറങ്ങാന്‍പോലും സാധിക്കൂ എന്നതാണ് നില.
അതൊക്കെ എന്തോ ആകട്ടെ. പുതിയ കാലഘട്ടത്തില്‍ ആധാര്‍ കാര്‍ഡും അതിലെ 12 അക്ക നമ്പറുമാണ് നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്.
എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ വേണം എന്നതാണ് ഇന്നത്തെ നില. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍, അടുത്ത ഫെബ്രുവരിക്ക് മുമ്പായി ആധാര്‍ കാര്‍ഡുമായി സംയോജിപ്പിച്ചില്ലെങ്കില്‍, ഫോണ്‍ സേവനം നിങ്ങള്‍ക്ക് ലഭ്യമാകാതെ പോകും. ഭൂനികുതി അടക്കണമെങ്കില്‍ മുമ്പ് അടച്ച രശീതി ഹാജരാക്കിക്കൊണ്ടുതന്നെ അത് ലിങ്ക് ചെയ്യേണ്ടതുണ്ട്. ഓഗസ്റ്റ് 31-നു മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്ന നിബന്ധന, ഡിസംബര്‍ 31 വരെ ഇപ്പോള്‍ നീട്ടിയെങ്കിലും.
ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും ഒരു വിരല്‍ത്തുമ്പിലെന്നപോലെ ശേഖരിച്ചുവയ്ക്കുന്ന സംവിധാനമാണ് ആധാര്‍ കാര്‍ഡ്. എല്ലാ ഇടപാടുകള്‍ക്കും ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ എന്ന നിലയില്‍ ഇതിന് ആധികാരിക സ്വഭാവവും ലഭിക്കുന്നു.
എന്നാല്‍, ഈയിടെ വന്ന ഒരു സുപ്രീംകോടതി വിധി ആധാര്‍ കാര്‍ഡ് നടപടികള്‍ മൗലികാവകാശത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കുകയുണ്ടായി. സ്വകാര്യത എന്ന നിലയില്‍ ഭരണഘടന അനുവദിച്ച മൗലികാവകാശത്തില്‍ കൈ കടത്തുന്നതാണ് ഈ ആധാര്‍ കാര്‍ഡ് സംയോജനംകൊണ്ട് നടക്കുന്നതെന്ന പരമാധികാര കോടതി ഒറ്റക്കെട്ടായി അഭിപ്രായപ്പെടുകയായിരുന്നു.
എന്നാല്‍, ലഭിക്കുന്ന വിവരങ്ങളെല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്ന നിയമത്തിന്റെ പരിധിക്കകത്താണ് ആധാര്‍ കാര്‍ഡ് എന്ന കാര്യം കാണാതിരുന്നുകൂടാ. ഫോട്ടോകളും വിരലടയാളവും ഒക്കെയായി ഓരോരുത്തര്‍ക്കും വെവ്വേറെ ആയുള്ള കാര്‍ഡില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താനാവും എന്നതാണ് ആശങ്ക . നികുതി അടക്കാന്‍ മാത്രമല്ല, വിമാനത്തിലായാലും തീവണ്ടിയിലായാലും യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍പോലും ആധാര്‍ നമ്പര്‍ വേണം.
നിന്നിടത്ത് നമ്മള്‍ എത്തുമ്പോള്‍, നിങ്ങളുടെ സഞ്ചാരങ്ങളും ഫോണ്‍ വിളികളും മാത്രമല്ല, ഇതഃപര്യന്ത വിവരങ്ങളെല്ലാം തന്നെയും അന്യമാകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. ഒരു ടെലികോം കമ്പനിയില്‍നിന്ന് ഒരു സിം കാര്‍ഡ് വാങ്ങുമ്പോള്‍പോലും ഈ അപകടം പതിഞ്ഞിരിക്കുന്നു. സുരക്ഷ തേടിയുള്ള ഒരാളുടെ യാത്രപോലും മറ്റൊരാള്‍ക്ക് ലഭിക്കുമെന്ന് വരുമ്പോള്‍ നിരാധരര്‍ ആകുന്നത് കോടിക്കണക്കിന് ആധാര്‍ കാര്‍ഡുകാരാണ്.
എല്ലാറ്റിനും ആധാര്‍ കാര്‍ഡ് ചോദിക്കുന്ന ഒരു സമ്പ്രദായം നിര്‍ബന്ധമാക്കുന്നതോടെ, മരണപ്പെട്ടാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ചെല്ലുന്നിടത്തുപോലും ആധാര്‍ കാര്‍ഡുണ്ടോ എന്ന് ചോദിച്ചു പോകാമോ എന്നാണ് ഒരു രസികന്‍ അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."