പ്രോട്ടോകോളിനേക്കാള്‍ നാടിന്റെ വികസനമാണ് ലക്ഷ്യം: കടകംപള്ളി
തിരുവനന്തപുരം: പ്രാട്ടോകോളിനെക്കാള്‍ നാടിന്റെ വികസനമാണ് ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യു.എന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ചൈനയില്‍ പോകുന്നതിന് അനുമതി നല്‍കാത്തതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങിന്റെ വിശദീകരണത്തിനുള്ള മറുപടിയായാണ് കടകംപള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് മന്ത്രി പ്രതികരിച്ചു. കുടുംബാംഗങ്ങള്‍ പണ്ടേ ഭക്തിപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ലെന്നും ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഏറ്റെടുത്ത ചുമതലകള്‍ നിര്‍വഹിക്കുകയാണ് ചെയ്യുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും കാണിക്കയിട്ട് സോപാനവും തൊഴുതിരുന്നു. ഈ നടപടി വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."