HOME
DETAILS

ഉറ്റവരില്ലാതെ നൂറുകണക്കിന് റോഹിംഗ്യന്‍ കുട്ടികള്‍ പലായനം ചെയ്തു

  
Web Desk
September 14 2017 | 01:09 AM

%e0%b4%89%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95


ധാക്ക: റാഖിന്‍ പ്രദേശത്തു നിന്ന് ഉറ്റവരില്ലാതെ അഭയം തേടിയെത്തിയവരില്‍ നൂറുകണക്കിന് കുട്ടികളുണ്ടെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 25ന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 1,100 കുട്ടികള്‍ ഉറ്റവരെ ഉപേക്ഷിച്ച് ബംഗ്ലാദേശില്‍ എത്തിര്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് യുനിസെഫ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തിലുള്ള കുട്ടികളെ ലൈംഗികചൂഷണം, മനുഷ്യക്കടത്ത്, ശാരീരിക പീഡനം എന്നിവയ്ക്ക് ഇരയാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പുഴകളും കാടുകളും കടന്നാണ് കുട്ടികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരുടെയും കുടുംബാംഗങ്ങള്‍ സര്‍ക്കാരിന്റെയോ ബുദ്ധസന്യാസികളുടെയോ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്.
അതിര്‍ത്തി കടക്കുന്നതിനിടെ മ്യാന്‍മര്‍ സൈന്യത്തിന്റെ വെടിയവയ്പ്പില്‍ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടവരും ഇവരുടെ കൂട്ടത്തിലുണ്ട്. മൂന്നാഴ്ചയ്ക്കിടെ 3,70,000 റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. ഈ മാസം മുതല്‍ അഭയം തേടി എത്തിയ 1,28,000 റോഹിംഗ്യകളില്‍ 60 ശതമാനവും കുട്ടികളാണ്. ഇവരില്‍ 1200 പേര്‍ ഒരു വയസിന് താഴെയുള്ളവരുമാണ്.
എന്നാല്‍ വ്യാപകമായിരിക്കുന്ന അഭയാര്‍ഥി ക്യംപുകള്‍ക്കിടയില്‍ നിന്ന് കുട്ടികളെ മാത്രം തിരഞ്ഞെടുക്കുകയെന്നുള്ളത് സന്നദ്ധ സംഘടനകളെ കുഴക്കുന്ന പ്രശ്‌നമാണ്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ വേണമെന്നും അവരുടെ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ സഹായങ്ങള്‍ ആവശ്യമാണെന്നും കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ ജോര്‍ ഗ്രഹാം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  2 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  2 days ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  2 days ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  2 days ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  2 days ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  2 days ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  2 days ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  2 days ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  2 days ago