റോഹിംഗ്യകള്‍ക്ക് ഭക്ഷണമൊരുക്കി സിഖ് സംഘടന; ദിനേന വിളമ്പുന്നത് 35,000 പൊതി
മ്യാന്‍മാറില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കരുണയും കാത്തിരിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു മുന്നില്‍ കാരുണ്യത്തിന്റ ഹസ്തവുമായി സിഖ് സംഘടന. അതിര്‍ത്തിയില്‍ ഒരു സുരക്ഷയുമില്ലാതെ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ലേഞ്ചര്‍ സേവ സംഘം.
ബംഗ്ലാദേശ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് ഇവര്‍ക്ക് ഭക്ഷണമൊരുക്കാനായത്. ഭക്ഷണപ്പൊതിയും വെള്ളവുമാണ് അഭയാര്‍ഥികള്‍ക്കായി ഇവര്‍ സൗജന്യമായി നല്‍കുന്നത്.
മ്യാന്‍മാറില്‍ നിന്ന് റോഹിംഗ്യകള്‍ ബോട്ടിലെത്തി ഇറങ്ങുന്ന ഷാഹ്പുരി ദ്വീപിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇന്നു മുതലാണ് പദ്ധതിക്ക് തുടക്കമായത്. അരി, പച്ചക്കറി അടങ്ങിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ദിനേന 35,000 പൊതി ഭക്ഷണം നല്‍കാനാണ് തങ്ങളുടെ പദ്ധതിയെന്ന് സംഘത്തിന്റെ മാനേജിങ് ഡയരക്ടര്‍ അമര്‍പ്രീത് സിങ് പറഞ്ഞു.
കുട്ടികളടക്കം നിരവധി പേര്‍ എന്തെങ്കിലും ഭക്ഷിച്ചിട്ട് നാളുകളായെന്ന് ഇവര്‍ പറയുന്നു. വലിയൊരു ആള്‍ക്കൂട്ടത്തിന് തന്നെ ഭക്ഷണം എത്തിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ എവിടെ നിന്നു തുടങ്ങണമെന്ന് അറിയുന്നില്ലെന്ന് സംഘാങ്ങള്‍ പ്രതികരിച്ചു.
ബംഗ്ലാദേശിലെ മാര്‍ക്കറ്റുകളില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍, പുറത്തുനിന്നുള്ളവരാണെന്ന കാരണത്താല്‍ അവര്‍ കൂടുതല്‍ വില ഈടാക്കുന്നു. ഇതു വലിയ വെല്ലുവിളിയാണെന്നും അമര്‍പ്രീത് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."