ജാമ്യത്തിനായി ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനായി അപേക്ഷ നല്കി. അപേക്ഷ ശനിയാഴ്ച പരിഗണിക്കും. റിമാന്‍ഡില്‍ 60 ദിവസം കഴിഞ്ഞതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷിച്ചിട്ടുള്ളത്. നടിയുടെ നഗ്ന ചിത്രമെടുക്കാന്‍ പറഞ്ഞെന്നു മാത്രമാണ് തനിക്കെതിരേ കുറ്റം ചുമത്തിയിട്ടുള്ളതെന്ന് അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ദിലീപ് അറസ്റ്റിലായിട്ട് ഈ മാസം 11 ന് 60 ദിവസം പിന്നിട്ടു. 90 ദിവസത്തിനു മുന്‍പ് കുറ്റപത്രം നല്‍കാനുള്ള തിരക്കിലാണ് അന്വേഷണസംഘം.
ഇതിനിടെയാണ് തനിക്കെതിരേ ചുമത്തിയിരിക്കുന്ന കേസ് ഗൂഢാലോചനയെന്ന ആരോപണം മാത്രമാണെന്നും സോപാധിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ ഹൈക്കോടതിയില്‍ നല്കിയ രണ്ടു ജാമ്യാപേക്ഷകളും തള്ളിയിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. നാളെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നേരത്തെ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകളെല്ലാം പൂര്‍ണമായി പാലിച്ചെന്നു ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."