HOME
DETAILS

പളനിസാമി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം: 20 വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി

  
backup
September 15 2017 | 01:09 AM

%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be


ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും സര്‍ക്കാരിനും താല്‍ക്കാലിക ആശ്വാസമായി മദ്രാസ് ഹൈക്കോടതി വിധി. നിയമസഭയില്‍ ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവാണ് സര്‍ക്കാരിന് ആശ്വാസമായതെങ്കില്‍ തിരിച്ചടി നേരിട്ടത് ടി.ടി.വി ദിനകരനാണ്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ദിനകരനും ഡി.എം.കെയും പ്രത്യേകം ഹരജികള്‍ നല്‍കിയിരുന്നു. രണ്ട് ഹരജികളും ഈ മാസം 20ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡി.എം.കെ നല്‍കിയ ഹരജിയില്‍ വാദം നടക്കുന്നതിനിടയില്‍ ദിനകരന്‍ പക്ഷം കക്ഷി ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച 19 എം.എല്‍.എമാരെ അയോഗ്യരാക്കുമോയെന്ന് അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് കോടതി നിര്‍ദേശിച്ചു. എം.എല്‍.എമാരോട് ഇന്നലെ നേരിട്ട് സ്പീക്കറുടെ ചേംബറില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഹാജരാകാന്‍ അഞ്ചു ദിവസം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം നേടുന്നതിനായി പളനിസാമി-പനീര്‍ശെല്‍വം പക്ഷം അണ്ണാ ഡി.എം.കെയില്‍ നിന്ന് ജന.സെക്രട്ടറി ശശികലയെയും ടി.ടി.വി ദിനകരനെയും ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് പുറത്താക്കിയിരുന്നു. കൂടാതെ പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയൊരാളേയും തെരഞ്ഞെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററും മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജോ. കോ-ഓര്‍ഡിനേറ്ററുമായ സ്റ്റിയറിങ് കമ്മിറ്റിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക. അന്തരിച്ച ജയലളിതയെ അനശ്വര ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കുകയും ചെയ്തു.
പാര്‍ട്ടിയില്‍ നിന്ന് ശശികല പക്ഷത്തെ പുറത്താക്കിയതിനു പിന്നാലെ സര്‍ക്കാരിനെ മറിച്ചിടുമെന്ന് ദിനകരന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപുറമെ 21 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ കത്തും ദിനകരന്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ കോടതിയെ സമീപിച്ചത്.
നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ പ്രയാസമാണ്. 233 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങളുടെ പിന്തുണ വേണം. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത് 114 എം.എല്‍.എമാര്‍ മാത്രമാണ്. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ദിനകരന്‍ പക്ഷത്തെ എം.എല്‍.എമാരും വോട്ട് ചെയ്താല്‍ പളനിസാമി സര്‍ക്കാര്‍ നിലംപതിക്കും.
20വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ദിനകരന്‍ പക്ഷത്തെ എം.എല്‍.എമാരെ എങ്ങനെയെങ്കിലും ചാക്കിട്ടുപിടിക്കാനുള്ള നീക്കമായിരിക്കും ഈ ദിവസങ്ങളില്‍ പളനിസാമി-പനീര്‍ശെല്‍വം നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുക. ഇതിനിടയില്‍ കുടകിലെ റിസോര്‍ട്ടില്‍ കഴിയുന്ന ദിനകരന്‍ പക്ഷ എം.എല്‍.എമാരെ പൊലിസ് ഭീഷണിപ്പെടുത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.


അംഗബലമുള്ളതുകൊണ്ട് ഭൂരിപക്ഷം
തെളിയിക്കേണ്ടതില്ലെന്ന് നേതാക്കള്‍

ചെന്നൈ: സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. വിവിധ കോണുകളില്‍ നിന്ന് ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഉയരുന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അംഗബലം ഉള്ളതുകൊണ്ട് ഭൂരിപക്ഷം തെളിയിക്കണമെന്നത് അനാവശ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ മതിയായ ഭൂരിപക്ഷമുള്ളതുകൊണ്ട് ഇത്തരമൊരു ആവശ്യം പ്രസക്തമല്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി ജയരാമനും പറഞ്ഞു. 134 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. ഇപ്പോള്‍ ദിനകരനൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന എം.എല്‍.എമാര്‍ ഏറെ താമസിയാതെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ഇത് പരിഹരിച്ച് ഇവര്‍ ഉടന്‍ തിരികെയെത്തുമെന്നും ജയരാമന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago