ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്നു പേര്‍ പിടിയില്‍പ്രധാന പ്രതിയായ കാമുകന്‍ ഒളിവില്‍
കഠിനംകുളം: ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍.
മുരുക്കുംപുഴ, അലിയോട്ടുകോണം, മൂഴി ഭാഗം, പാറയ്ക്കാട് വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍, പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആനയ്‌ക്കോട് ദേവീക്ഷേത്രത്തിനുസമീപം അനീഷ് ഭവനില്‍ ലിബു എന്ന് വിളിക്കുന്ന അനീഷ്, പുല്ലമ്പാറ ശാസ്താംനട പുലിമുട്ടുകോണം വീട്ടില്‍ പ്രഭോഷ് (35) എന്നിവരെയാണ് മംഗലപുരം പൊലിസ് അറസ്റ്റു ചെയ്തത്.
പോത്തന്‍കോട് സ്വദേശിയായ വിഷ്ണുവെന്ന യുവാവാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ഇയാള്‍ ഒളിവിലാണ്.
ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മുഖ്യപ്രതിയായ വിഷ്ണുവാണ് മറ്റു മൂന്നുപേര്‍ക്ക് പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുത്തത്. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് പീഡനത്തിന് ഇരയാക്കിയത്.
ഈ മാസം ഒമ്പതിന് പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനത്തെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. അന്ന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പോത്തന്‍കോട് ബസ് സ്റ്റാന്റില്‍ എത്തിയ സമയം പ്രഭോഷ് ആട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോവുകയും തുടര്‍ന്ന് ഒരു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനുശേഷം തൊട്ടടുത്തദിവസം തിരികെ പോത്തന്‍കോട് ബസ് സ്റ്റാന്റില്‍ കൊണ്ടുവിട്ടു.അവശനിലയിലായ പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ മംഗലപുരം പൊലീസില്‍ ഹാജരാക്കി. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്.
തിരു:റൂറല്‍ ജില്ലാ പൊലീസ് മേധാവി ഷെഫിന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ് പി അജിത്ത്കുമാര്‍, പോത്തന്‍കോട് സിഐ എസ് ഷാജി, എസ്‌ഐമാരായ വാമദേവന്‍, എഎസ്‌ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജു, ഫ്രാങ്ക്‌ളിന്‍, മുരളി, സുധി, കിരണന്‍ മനോജ്, വനിതാ പൊലീസുകാരായ ഷീന, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒന്നാംപ്രതി വിഷ്ണുവിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."