HOME
DETAILS
MAL
കക്കാടംപൊയിലിലെ റിസോര്‍ട്ട്; സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് കലക്ടര്‍
backup
September 15 2017 | 01:09 AM
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ റിസോര്‍ട്ട് നിര്‍മിക്കാന്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് കലക്ടര്‍ യു.വി ജോസ്. റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ചു പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ജില്ലയുടെ അതിരു രേഖക്കുള്ളിലെവിടെയും റവന്യൂ, വനഭൂമി കൈയേറിയതായി കണ്ടെത്താനായിട്ടില്ല.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യൂ വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ച് നിര്‍മിക്കുന്ന റിസോര്‍ട്ടുകളെ കുറിച്ച് അന്വേഷിക്കും.
റവന്യൂഭൂമി കൈയേറിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്ടര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."