HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
August 12 2016 | 02:08 AM
കൊല്ലം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്ന വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങിന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ തുക പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും, മുമ്പ് കേരള മെഡിക്കല്‍ എന്ട്രന്സില് 40 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ 20 നകം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ഇതേ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04742792850.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."