ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മകള്‍ നാളെ പാലായില്‍
പാലാ: അന്തരിച്ച ഉഴവൂര്‍ വിജയന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാളെ പാലായില്‍ ഒത്തുചേരുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബെന്നി മൈലാടൂര്‍, എബി ജെ. ജോസ് എന്നിവര്‍ അറിയിച്ചു.
'ചിരിയോര്‍മകളിലെ വിജയേട്ടന്‍' എന്ന പേരിലാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളിക്കവലയിലെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറോറിയത്തിലാണ് ചടങ്ങ്. കെ.എം മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ ലീനാ സണ്ണി അധ്യക്ഷനാകും.
ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി എബ്രാഹം, പി.സി ജോര്‍ജ് എം.എല്‍.എ, കെ.ഫ്രാന്‍സീസ് ജോര്‍ജ്, ഫാ.ജോസഫ് ആലഞ്ചേരി, വി.എന്‍ വാസവന്‍, കെ.ആര്‍ അരവിന്ദാക്ഷന്‍, സി.കെ ശശിധരന്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, എന്‍.ഹരി, വക്കച്ചന്‍ മറ്റത്തില്‍, ഡിജോ കാപ്പന്‍, അഡ്വ. മുജീബ് റഹ്മാന്‍, കുര്യാക്കോസ് പടവന്‍ തുടങ്ങിയവര്‍ വിജയന്റെ ചിരിയോര്‍മകള്‍ പങ്കുവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."