റെയില്‍ വേ ജനറല്‍ മാനേജരുടെ സന്ദര്‍ശനം: വള്ളത്തോള്‍ നഗര്‍ നിവാസികള്‍ ആഹ്ലാദത്തില്‍
ചെറുതുരുത്തി : റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ സ ഹാരിയുടെ സന്ദര്‍ശനത്തോടെ കലാമണ്ഡലം സ്ഥാപകന്‍ വള്ളത്തോളിന്റെ പേരിലുള്ള വള്ളത്തോള്‍ നഗര്‍ റെയില്‍ വേ സ്റ്റേഷന് ശാപ മോക്ഷമാകാന്‍ സാധ്യത യൊരുങ്ങുന്നു. കേരളത്തിലെ തന്നെ മികച്ച റെയില്‍വേ സ്റ്റേഷനുകളിലൊന്നായി കലാമണ്ഡലം കല്ലിത സര്‍വ്വകലാശാലയ്ക്ക് മുന്നിലു ള്ള ഈ റെയില്‍വേ സ്റ്റേഷന്‍ മാറാനുള്ള സാധ്യതയും തെളിയുകയാണ്. ഇത് കലാമണ്ഡലത്തിന്റെ ത്വരിത വികസനത്തിന് നാന്ദിയാകുമെന്ന പ്രതീക്ഷയും ശക്തമാക്കുകയാണ്.
അടിസ്ഥാന സൗകര്യ മൊട്ടേറെ യുണ്ടെങ്കിലും പ്രധാന സ്റ്റേഷനായ ഷൊര്‍ണൂരിന്റെ നിഴലിലായിരുന്നു നാളിതുവരെ വള്ള ത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍. ഇതിന് മോചനം വേണമെന്ന ആവശ്യം ഏറെ നാളായി നില നില്‍ക്കുകയാണ്. വള്ളത്തോള്‍ നഗറില്‍ പ്രധാന ട്രെയിനുകള്‍ക്ക് സ് റ്റോപ്പ് അനുവദിയ്ക്കണമെന്ന ആവശ്യം ബധിരകര്‍ണ്ണ ങ്ങളിലാണ് പതിച്ചിരുന്നത്. ഷൊര്‍ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ കയറാതെ പോകുന്ന ട്രെയിനുകള്‍ക്ക് പോലും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് റെയില്‍വേ ജനറല്‍ മാനേജര്‍ തന്നെ നേരിട്ട് വള്ളത്തോള്‍ നഗറിലെത്തിയത്. വള്ളത്തോള്‍ നഗറില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിയ്‌ക്കേണ്ടതിന്റെ ആവശ്യകത ജനറല്‍ മാനേജര്‍ക്ക് ബോധ്യമായതായാണ് റിപ്പോര്‍ട്ടുകള്‍ കലാമണ്ഡലം അധികൃതര്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷന്റെ വികസനം ഉറപ്പാക്കണമെന്ന് ആവശ്യ പ്പെട്ടപ്പോള്‍ അതിനോട് അനുകൂലമായാണ് റെയില്‍വേ ഉന്നത സംഘം പ്രതികരിച്ച തെന്നതും വള്ളത്തോള്‍ നിവാസികള്‍ക്ക് പകരുന്ന ആഹ്ലാദവും ചില്ലറയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."