രജിസ്‌ട്രേഷന്‍ ഓണ്‍ ലൈന്‍ തകരാറുകള്‍ ജനങ്ങളെ വലക്കുന്നു
എരുമപ്പെട്ടി: രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ സൈറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറുകള്‍ ജനങ്ങളെ വലക്കുന്നു. രജിസ്ട്രാഫീസില്‍ നിന്ന് ലഭിക്കേണ്ട കുടിക്കട സര്‍ട്ടിഫിക്കറ്റുകള്‍,ആധാരങ്ങള്‍ ,പകര്‍പ്പുകള്‍, മറ്റ് അനുബന്ധ രേഖകള്‍ക്കായി വരുന്നവരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ നേരിട്ട് നടന്നിരുന്ന സമയത്ത് രേഖകള്‍ കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വന്നതോടെ ക്രയവിക്രയങ്ങളെല്ലാം താളംതെറ്റിയിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ ഫീസ് നേരിട്ട് വാങ്ങിയിരുന്നത് ട്രഷറിയിലേക്ക് മാറ്റിയതും അവിടെയും ഇന്റര്‍നെറ്റ് തകരാറുമൂലം സൈറ്റ് ലഭിക്കാത്തതും ഓഫീസ് ജീവനക്കാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും ബാധിച്ചിരിക്കുകയാണ്. ഭൂമി ഇടപാടുകള്‍ക്കായി വിദേശത്തു നിന്ന് വരുന്നവരും വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി വസ്തു വില്പന നടത്തുന്നവരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ നടപ്പിലാക്കുന്ന ആധുനിക വല്‍ക്കരണം ജനങ്ങളില്‍ വളരെയധികം പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."