നിരോധനം കടലാസിലൊതുങ്ങി; കല്ലടയാറ്റില്‍ മണലൂറ്റ് തുടരുന്നു
കൊട്ടാരക്കര: കല്ലടയാറ്റില്‍ മണലൂറ്റ് തുടരുന്നു. നിരോധന ഉത്തരവുകളുണ്ടെങ്കിലും അതൊക്കെയും കടലാസിലൊതുങ്ങിയ നിലയിലാണ്.
കുന്നത്തൂര്‍ പാലത്തിന് സമീപമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിട്ടുള്ളത്. രാത്രിയുടെ മറവില്‍ മണല്‍ വാരി സമീപ പ്രദേശത്തെ വീടുകളിലും സ്വകാര്യ പുരയിടങ്ങളിലും ശേഖരിക്കുകയാണ് പതിവ്. ഭവന നിര്‍മാണത്തിനെന്ന വ്യാജേനയാണ് മണല്‍ ശേഖരണം. സുരക്ഷിതമായ സമയങ്ങളില്‍ വലുതും ചെറുതുമായ വാഹനങ്ങളില്‍ ഇത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും. മുന്‍പ് കുന്നത്തൂര്‍ പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കടവിലൂടെയായിരുന്നു അനധികൃതമായി രാത്രി കാലങ്ങളില്‍ മണല്‍കയറ്റിക്കൊണ്ടു പോയിരുന്നത്. അവിടെ പൂര്‍ണമായും അടച്ചതിനാലാണ് പുതിയ തന്ത്രങ്ങള്‍ മണലൂറ്റു സംഘങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
കുന്നത്തൂര്‍ പാലത്തിന് സമീപം പുത്തൂര്‍ പൊലിസിന്റെ സാന്നിധ്യം രാത്രി കാലങ്ങളില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇവരുടെ കണ്‍മുന്നിലൂടെയാണ് പലപ്പോഴും മണല്‍ കടത്തു നടക്കുന്നതെന്നങ്കിലും പ്രതിരോധ നടപടികളൊന്നും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍വാരല്‍ നിരോധിച്ചിരിക്കുന്നതിനാല്‍ മണലിനുണ്ടായിട്ടുള്ള പ്രീയം മനസിലാക്കി വന്‍തുകയാണ് ആവശ്യക്കാരില്‍ നിന്നും ഇടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."