വിധവകള്‍ക്ക് തൊഴില്‍ പരിശീലന പരിപാടി
തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്പറേഷന് സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മധ്യേ പ്രായമുള്ള വിധവകള്‍ക്ക് (40 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ ) വേണ്ടി ജില്ല തോറും സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തിരഞ്ഞെടുക്കും. മിനിമം യാഗ്യത: പത്താംക്ലാസ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണനയുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ സ്റ്റൈപന്റ് ലഭിക്കും. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, വൊര്ഷിക കുടുംബവരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) തിരുവനന്തപുരം മേഖല ഓഫിസില്‍ സെപ്റ്റംബര്‍ 28 ന് മുന്‍പ് സമര്‍പ്പിക്കണം. വിലാസം: മേഖല മാനേജര്‍, കേരള സംസ്ഥാന വനിത വികസന കോര്പറേഷന്, ടി.സി 151942 (2), ലക്ഷ്മി, ഗണപതി കോവിലിനു സമീപം, വഴുതക്കാട്, തൈക്കാട്, പി.ഒ, തിരുവനന്തപുരം- 14. ഫോണ്‍: 0471 2328257.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."