ഏറ്റവും പ്രായം കൂടിയ ഒമാന്‍ സ്വദേശി 127 ആം വയസ്സില്‍ മരിച്ചു
റിയാദ്: ഏറ്റവും പ്രായം കൂടിയ ഒമാന്‍ സ്വദേശി മരിച്ചു. സാലിം ബിന്‍ ഹമദ് ബിന്‍ അബ്ദുള്ള ഖസബി എന്ന ഒമാനി പൗരനാണ് ചൊവ്വാഴ്ച മരിച്ചത്. 127 വയസ്സ് പ്രായമായിരുന്ന ഇദ്ദേഹം നിലവിലെ ലോക റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിരുന്ന ഫ്രാന്‍സ് സ്വദേശി ജിയാന്‍ കാലമെന്റിനെക്കാളും അഞ്ചു വയസ്സ് കൂടുതല്‍ ജീവിച്ചെങ്കിലും എവിടെയും രേഖപ്പെടുത്താത്തതാണ് ഇദ്ദേഹം അറിയപ്പെടാതിരിക്കാന്‍ കാരണമെന്നു ഒമാന്‍ ഡെയ്‌ലി ഒബ്‌സേര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. പതിമൂന്നു ദശകങ്ങള്‍ പിന്നിട്ട ഇദ്ദേഹം മൂന്നു സെഞ്ചുറികളുമായും ബന്ധമുണ്ടായിരുന്ന ആളുമാണ്.
1890 ല്‍ ഒമാനിലെ ഹജ്ജാര്‍ മലനിരകളിലെ ബഹ്‌ല ജില്ലയില്‍ ജനിച്ച ഇദ്ദേഹം രണ്ടു ലോക മഹായുദ്ധങ്ങളിലും സാക്ഷിയായിട്ടുണ്ട്. ഒമാനിലെ ഭരണ മാറ്റങ്ങളും അതിര്‍ത്തി മാറ്റങ്ങള്‍ക്കും സാക്ഷിയായ ഇദ്ദേഹം മറ്റനേകം ലോക സംഭവങ്ങള്‍ക്കും സാക്ഷിയായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നിലവിലെ ആളുകളുടെ കൂട്ടത്തില്‍ പെട്ടയാളാണ്. നിലവിലെ ലോക റെക്കോര്‍ഡില്‍ ഏറ്റവും കൂടുതല്‍ ജീവിച്ചിരുന്ന ഫ്രാന്‍സ് സ്വദേശി ജിയാന്‍ കാലമെന്റ് 1997 ലാണ് മരിച്ചത്. അദേഹത്തിന് 122 വയസ്സായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."