കോടതി തുണയായി: ദുരിതങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് സ്വദേശിക്ക് കേസില്‍ നിന്ന് മോചനം
ദമാം: സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തി ദുരിതത്തിലായ മലയാളി യുവാവിന് ഒടുവില്‍ കോടതി തുണയായി. കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശിയായ സൈഫുദ്ധീനാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടു നാട്ടിലേക്ക് പോകാന്‍ കോടതി വിധി സഹായകരമായത്.
സ്പോണ്‍സറുടെ മകനുമുണ്ടായ തര്‍ക്കമാണ് സൈഫുദ്ധീനെതിരെ കേസിന് കാരണമായത്. പത്തുമാസം മുന്‍പാണ് ഇയാള്‍ ജോലിക്കെത്തിയത്. ഇദ്ദേഹത്തിന് നാല് മാസം കഴിഞ്ഞിട്ടും ശമ്പളമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെ സൈഫുദ്ധീന്‍ സ്പോണ്‍സറോട് പറഞ്ഞു.
ഇത് സ്പോണ്‍സറെ ചൊടിപ്പിച്ചു. അതിനിടെ സ്പോണ്‍സറുടെ മകനുമായി വാക്കേറ്റവുമുണ്ടായി. ഇതേ തുടര്‍ന്ന് യുവാവിനെതിരെ സ്പോണ്സര് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇയാളെഅറസ്റ്റു ചെയ്തു.
പിന്നീട് സാമൂഹ്യപ്രവര്‍ത്തകനായ ഷിബുകുമാര്‍ പൊലിസുമായി ബന്ധപ്പെട്ടു സൈഫുദീനെ ജാമ്യത്തിലിറക്കുകയും ലേബര്‍ കോടതിയില്‍ സ്പോണ്സര്ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. കോടതി രണ്ടു പ്രാവശ്യം നോട്ടീസ് അയച്ചിട്ടും സ്പോണ്സര് ഹാജരായില്ല. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് വഴി കോടതി നോട്ടീസ് അയച്ചപ്പോള്‍ സ്പോന്സര് ഹാജരായി. വാദങ്ങള്‍ക്ക് ഒടുവില്‍ സൈഫുദ്ദീന് ഫൈനല്‍ എക്സിറ്റ് നല്കാന് കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."