HOME
DETAILS
MAL
പെഹ്ലുഖാന് വധത്തിലെ പ്രതികളെ വെറുതെവിട്ട സംഭവം; ഒഴിഞ്ഞുമാറി നിയമമന്ത്രി
backup
September 15 2017 | 13:09 PM
ന്യൂഡല്‍ഹി: അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം പെഹ്ലുഖാന് എന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് പൊലിസ് ക്ലീന്‍ചിറ്റ് നല്കിയ സംഭവത്തില്‍ പ്രതികരിക്കാതെ കേന്ദ്ര നിയമ സഹമന്ത്രി ജസ്റ്റിസ് പി.പി ചൗധരി.
''ആറു പ്രതികളുടെ മേലുള്ള വിധിയും പുറപ്പെടുവിച്ചത് കോടതിയാണ്, അതിനു മേല്‍ എന്തു പറയുന്നതും ശരിയല്ല''- അദ്ദേഹം പ്രതികരിച്ചു.
പെഹ്ലുഖാനെ വധിച്ച കേസിലെ ആറു പ്രതികള്‍ക്കെതിരെ തെളിവില്ലെന്നു പറഞ്ഞാണ് രാജസ്ഥാന് പൊലിസ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇത് വലിയ പ്രതിഷേധത്തിലേക്കു വഴിവയ്ക്കുകയും ചെയ്തു. പെഹ്ലുഖാന്റെ മരണമൊഴി പോലും പരിഗണിക്കാതെയാണ് കേസ് തീര്‍പ്പാക്കിയതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."