ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നു
വാഷിങ്ടണ്‍: ചരിത്രപരമായ ഇറാന്‍ ആണവ കരാറില്‍നിന്നു പിന്‍മാറാനുള്ള സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം കരാറില്‍നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ് പറഞ്ഞു.
ആണവകരാറില്‍ ഒക്ടോബറിനകം തീരുമാനമുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ഇറാനെതിരേ ട്രംപ് ഭരണകൂടം നടപ്പാക്കിയിരുന്ന ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിലക്കുകളെല്ലാം കഴിഞ്ഞ ദിവസം നീക്കിയെങ്കിലും അമേരിക്ക പുതിയ നടപടികളിലേക്കു നീങ്ങുന്നതായാണു സൂചന.
അതിനായി, മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതും ലോകത്തെ സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നിലുള്ളതും ഇറാനാണെന്ന ആരോപണങ്ങള്‍ യു.എസ് ഭരണകൂടം ഉന്നയിച്ചിട്ടുണ്ട്. 2015ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ തയാറാക്കിയ ഏഴ് കക്ഷികളടങ്ങുന്ന കരാറാണ് ഇറാന്‍ ആണവ കരാര്‍. ഇറാനെ ആണവ സമ്പുഷ്ടീകരണ-ആയുധ നിര്‍മാണങ്ങളില്‍നിന്നു തടയുന്നതിന്റെ ഭാഗമായാണു കരാര്‍ രൂപീകരിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് കരാറിനു നേതൃത്വം നല്‍കിയത്.
ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു പുറമെ ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് കരാറില്‍ ഒപ്പിട്ടിട്ടുള്ളത്.
കരാര്‍ പ്രകാരം ഇറാനെതിരേ ഒരു തരത്തിലുമുള്ള ഉപരോധവും ഏര്‍പ്പെടുത്തില്ലെന്ന തീരുമാനമുണ്ടായിരുന്നു. എന്നാല്‍, ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കരാര്‍ ലംഘിച്ച് ഇറാനുമേല്‍ വിവിധ തലങ്ങളിലുള്ള ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."