HOME
DETAILS
MAL
പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം
backup
September 16 2017 | 07:09 AM
കോഴിക്കോട്: ജനജീവിതവുമായി ബന്ധപ്പെട്ട പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇതിനെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ്. അജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ ജോസഫ് അധ്യക്ഷനായി.
പുതിയ ഭാരവാഹികളായി പി. ബീന (പ്രസിഡന്റ്), ഡോ. പി. ഗോപിനാഥ്, എം. ഷാജു (വൈസ് പ്രസിഡന്റ്), കെ.വി സുനില്‍ കുമാര്‍ (സെക്രട്ടറി), എ. ഇസ്മായില്‍, കെ.എന്‍ പ്രതീഷ് (ജോയിന്റ് സെക്രട്ടറി), യു.എസ് ജിജിത്ത് (ട്രഷറര്‍), എം.കെ സ്മിത (വനിതാ ഫോറം കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."