HOME
DETAILS
MAL
കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തെ നേരിടുമെന്ന്
backup
September 16 2017 | 07:09 AM
താമരശേരി: ജില്ലയിലെ വിവിധ വില്ലേജുകളിലെ നിരവധി കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഉത്തരവിനെതിരേ ശക്തമായ പ്രതികരണവുമായി താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
1977 ജനുവരി ഒന്നിനു മുന്‍പ് റവന്യൂ വകുപ്പ് നല്കിയ രേഖകള്‍ കൈവശമുള്ളവരും വര്‍ഷങ്ങളായി കൃഷി ചെയ്ത് കുടുംബം പുലര്‍ത്തി വരുന്നവരുമായ കര്‍ഷക കുടുംബങ്ങള്‍ക്കാണ് വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടിസ് ലഭിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖയുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയ റവന്യൂ രേഖകളുള്ള കൃഷിസ്ഥലങ്ങള്‍ നിക്ഷിപ്ത വനങ്ങളായി ചിത്രീകരിച്ചാണ് കുടിയിറക്കല്‍ നടപടിക്കൊരുങ്ങുന്നതെന്നും മാര്‍ റെമീജിയോസ് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."