HOME
DETAILS
MAL
ലഹരി വ്യാപനം: മത വിദ്യാഭ്യാസ മേധാവികളുടെ യോഗം ഇന്ന്
backup
September 16 2017 | 07:09 AM
കൊടുവള്ളി: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും ബോധവല്‍ക്കരണം ഊര്‍ജിതപ്പെടുത്തുന്നതിനും കൊടുവള്ളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖാസിമാര്‍, മദ്റസാ പ്രധാനാധ്യാപകര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, പൂജാരിമാര്‍ മറ്റു മത, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ എന്നിവരുടെ വിപുലമായ യോഗം ചേരുന്നു. ഇന്ന് ഉച്ചക്ക് 2.30 ന് നഗരസഭാ ഹാളിലാണ് യോഗം ചേരുന്നത്. ജനകീയ കൂട്ടായ്മയിലൂടെ മദ്യ-മയക്കുമരുന്ന് വ്യാപനം തടയുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പോയില്‍ ഡെപ്യൂട്ടി, ചെയര്‍േപഴ്സണ്‍ എ.പി മജീദ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. കേരളാ മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.എം രവീന്ദ്രന് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."