മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ്്, നാട്ടുകാരെ വട്ടംകറക്കിയും പേടിപ്പിച്ചും കടുവ
സുല്‍ത്താന്‍ ബത്തേരി: ചീരാലിനുപുറമെ കഴമ്പിലും കടുവ പശുവിനെ കൊന്ന് പാതി ഭക്ഷിച്ചതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ കടുവയെ പിടികൂടാനുള്ള തീവ്രശ്രമങ്ങളിലാണ്.
രാവിലെ ആത്താര്‍ രാമകൃഷ്ണന്റെ പശുവിന്റെ ജഡംകണ്ട ആത്താര്‍ കുഞ്ഞിരാമന്റെ കൃഷിയിടത്തില്‍ കടുവയെ കണ്ട വിവരം നാട്ടുകാര്‍ ഉടന്‍ വനംവകുപ്പിനെ അറിയിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.പി സാജന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയയും മറ്റ് വനപാലകരും കടുവയെ മയക്കുവെടിവച്ച് പിടികൂടുന്നതിന്നുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ കടുവ ഇവരുടെ കണ്ണുവെട്ടിച്ച് സമീപത്തെ മറ്റൊരു പറമ്പിലേക്ക് കയറി.
ഇവിടെ തിരച്ചില്‍ നടത്തുന്നതിനിടെ പ്രദേശവാസിയായ നീലകണ്ഠമന്ദിരത്തില്‍ ധനേഷിനുനേരെ കടുവ ചാടി. രക്ഷപ്പെടുന്നതിന്നിടെ വീണ് ഇദ്ദേഹത്തിന്റെ ഇടുതകൈക്ക് പരുക്കേറ്റു.
തുടര്‍ന്ന് കടുവ നമ്പികൊല്ലിഭാഗത്ത് നിന്നും പഴൂര്‍ ഭാഗത്തേക്ക്് കൃഷിയിടത്തിലൂടെ കയറി. പിന്നീട് രണ്ട് മണിക്കൂര്‍ നേരം കടുവയെ നരീക്ഷിച്ച് വനപാലക സംഘം തൊട്ടുപുറകെ നടന്നെങ്കിലും മയക്കുവെടിവെക്കാന്‍ സാഹര്യമൊത്തില്ല.
തുടര്‍ന്ന് 11.30ഓടെ നമ്പികൊല്ലിക്കും പഴൂരിനു ഇടക്ക് പ്രഗേദശവാസിയായ കുന്നത്തറ ജോണിന്റെ റോഡിനോട്് ചേര്‍ന്ന കൃഷിയിടത്തില്‍ കടുവയെ അയല്‍വാസികളും കാല്‍നടയാത്രക്കാരും കണ്ടു. ഇവര്‍ ബഹളം വെച്ചതോടെ കടുവ ഇവിടെനിന്നും മാറി പഴൂര്‍ സെന്റ്ആന്റണീസ് പള്ളിസെമിത്തേരിയിലേക്ക് കടന്നു. ഇവിടെ ജോലിചെയ്തിരുന്നവര്‍ കടുവയെകണ്ട് ബഹളം വെച്ചതോടെ പള്ളിമഠത്തിന്റെ കൃഷിയിടത്തിലൂടെ കടന്ന കടുവ ചീരാല്‍ ആശാരിപടിഭാഗത്തേക്ക് നീങ്ങി. ഇതിനിടെ പലരുടെ മുന്നിലും കടുവ പെട്ടു. ആശാരിപടി ഭാഗത്ത് സ്വാകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ വച്ച് നീക്കങ്ങള്‍ നിരീക്ഷിച്ച് പുറകെ കൂടിയവര്‍ക്കുനേരെയും കടുവ ചീറിയടുത്തു. ഇതിനിടെ ബത്തേരി എം.എല്‍.എ ഐ.സി ബലകൃഷ്ണനും സ്ഥലത്തെത്തി.തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരം തിരച്ചില്‍ സംഘത്തോടൊപ്പം എം.എല്‍.എയും കൂടി. ഇദ്ദേഹത്തോടൊപ്പം ബത്തേരി നഗരസഭാ കൗണ്‍സിലര്‍ എന്‍.എം വിജയനും ഉണ്ടായിരുന്നു. പഴൂര്‍ ഭാഗത്തുനിന്നും പിന്നീട് മൂന്നോട്ട് നീങ്ങിയ കടുവ ചീരാല്‍ നമ്പ്യാര്‍കുന്ന് റോഡില്‍ വച്ച് ഇരുചക്ര വാഹന യാത്രക്കാരന്റെയും മുന്നിലുംപെട്ടു. ഇവിടെ നിന്നും കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച കടുവ ഊട്ടി റോഡിനോട് ചേര്‍ന്ന വല്ലത്തൂര്‍ ഭഗത്തേക്ക് നീങ്ങി. ഇവിടെ നിന്നും വീണ്ടും വ്യാഴാഴ്ച പോത്തിനെ പിടികൂടിയ ചീരാല്‍ ഭാഗത്തേക്ക് തന്നെ മാറി. അതേ സമയം പലതവണ മുന്നില്‍കണ്ടിട്ടും വനംവകുപ്പ് കടുവയെ മയക്കുവെടി വച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇത് പ്രതിഷേധത്തിനും ഇടയാക്കി. പിന്നീട് വൈകിട്ട്് നാലോടെ പഴൂര്‍ പണിക്കര്‍പടിയില്‍ വാക്കടവത്ത് ശിവദാസിന്റെ കാപ്പിത്തോട്ടത്തില്‍ കൂട് സ്ഥാപിച്ചു.
കൂട്ടില്‍ കടുവകൊന്ന മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ വെച്ചിട്ടുണ്ട്. തിരച്ചിലിന് വൈല്‍ഡ് ലൈഫ് വാര്‍ഡന് പുറമെ അസിസ്റ്റന്റെ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരായ കെ.ആര്‍ കൃഷ്ണദാസ്, ആശാലത, പ്രസാദ് എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."