മലയോര ദേശീയപാത: അമരമ്പലം പഞ്ചായത്തില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു
പൂക്കോട്ടുംപാടം: മലയോര ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അമരമ്പലം പഞ്ചായത്തിലും സര്‍വേ നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തില്‍ അരക്കംപൊയില്‍ മുതല്‍ കോട്ടപ്പുഴ പാലം വരെയുള്ള ഭാഗങ്ങളിലാണ് സര്‍വേ നടത്തുന്നത്. റോഡിന് 12 മീറ്റര്‍ വീതി രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്.സര്‍വേ നടപടികള്‍ക്ക് ശേഷം സ്ഥലം വിട്ടുനല്‍കുന്നവരുടെ നഷ്ടം കണക്കാക്കിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി ആരംഭിക്കുകയുള്ളു.
അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ സുരേഷ് കുമാര്‍ കളരിക്കല്‍, അനിതാ രാജു, ഗംഗാദേവി ശ്രീരാഗം, വാര്‍ഡ് അംഗം ഫാത്തിമ നസീറ, പി.ശിവാത്മജന്, പൊതുമരാമത്ത് ഓവര്‍സിയര്‍മാരായ വി.സുധീഷ്, അബ്ദുല്ല തുടങ്ങിയവര്‍ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്കി. രണ്ട് ദിവസങ്ങളിലായാണ് സര്‍വേ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."