ചമ്പക്കര ജലോത്സവം ഇന്ന്
മരട്: എരൂര്‍ ചമ്പക്കര ജലോത്സവം ഇന്ന് ചമ്പക്കര കായലില്‍ നടക്കും. എരൂര്‍ പെരീക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചി, മരട്, തൃപ്പൂണിത്തുറ നഗരവാസികള്‍ ചേന്ന് രൂപീകരിച്ച ജനകീയ സമിതിയാണ് ജലോത്സവം നടത്തുന്നത്. ആലപ്പുഴ നെഹ്‌റു ട്രോഫി കഴിഞ്ഞാല്‍ ജനപങ്കാളിത്വം കൊണ്ട് ഏറെ ശ്രദ്ധേയമാണ് എരൂര്‍ ചമ്പക്കര വള്ളംകളി.
മുപ്പത് മീറ്റര്‍ മാത്രം വീതിയുള്ള കായലില്‍ നടക്കുന്ന ജലമാമാങ്കത്തില്‍ ഇരുകരകളെയും തൊട്ടുരുമ്മി കടന്ന് പോകുന്ന ജലരാജാക്കന്മാരടെ വീറും വാശിയും കണ്‍മുമ്പില്‍ കാണാന്‍ കഴിയുന്ന മനോഹാരിത ഈ ജലോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.അത് കൊണ്ട് തന്നെ വിദേശികളടക്കം ആയിരങ്ങളാണ് ജലോത്സവം കാണുന്നതിനായി ഇരുകരകളിലുമായി എത്തിച്ചേരുന്നത്. കായലിന്റെ ഇരുവശങ്ങളില്‍ നിന്നും സ്റ്റാര്‍ടിംഗ് പോയിന്റും ഫിനിഷിഗ്‌പോയിന്റും വരെ നേര്‍കാഴ്ച ലഭിക്കുമെന്നതും ഈ ജലോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു.ജലരാജാക്കന്മാരായ പായിപ്പാട്, ശ്രീ ഗണേഷ്, ചെറുതന, ആയാപറമ്പ് എന്നീ ചുണ്ടന്‍ വള്ളങ്ങളും എ, ബി ഗ്രേഡുകളിലായി പതിനെട്ട് ഓടി വള്ളങ്ങളും മത്സരത്തില്‍ മാറ്റുരക്കാനെത്തുമെന്നും നിശ്ചല ദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ ജലഘോഷയാത്ര എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് എരൂര്‍ ചമ്പക്കര ജലോത്സവ ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കെ.എ. ദേവസി, ജനറല്‍ കണ്‍വീനര്‍ എ.ബി.സാബു എന്നിവര്‍ പറഞ്ഞു. വിജയികള്‍ക്ക് ടികെ.രാമകൃഷ്ണന്‍ ,പണ്ഡിറ്റ് കറുപ്പന്‍, വിശ്വനാഥന്‍, പി.എം രാജേഷ് മെമ്മോറിയര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കും. ഓണാഘോഷത്തോടനുബന്ധിച്ച് ജലോല്‍സവ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ പുഴകളും നദികളും സംരക്ഷിക്കുക എന്ന സന്ദേശത്തോടെകൂട്ടയോട്ടം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."