HOME
DETAILS
MAL
ബെനിഫിഷ്യറി ഓറിയന്റഡ് വായ്പ
backup
September 16 2017 | 19:09 PM
കോട്ടയം: കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്പറേഷന് നടപ്പിലാക്കുന്ന ബെനിഫിഷ്യറി ഓറിയന്റഡ് വായ്പ പദ്ധതിയിലേയ്ക്ക് ജില്ലയിലുള്ള പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ, യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ പരമാവധി വായ്പ തുക 200000 രൂപയാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 350000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുകയ്ക്ക് കോര്പറേഷന് നിബന്ധനകള്‍ക്ക് വിധേയമായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര് അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."