ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഒരു മില്ല്യന്‍ ഗോള്‍ കാംപയിന് ഒരുക്കങ്ങളായി
തൃശൂര്‍: കൊച്ചിയില്‍ ഒക്‌ടോബര്‍ ആറ് മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ജില്ലയില്‍ നടക്കുന്നതായി ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന വണ്‍ മില്ല്യണ്‍ ഗോള്‍ കാംപയിന്റെ ഒരുക്കങ്ങളെക്കുറിച്ചുളള യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. 27 വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍, സ്‌കൂള്‍, കോളജ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പോസ്റ്റില്‍ ഒരു ഗോള്‍ അടിക്കും. ഫിഫ വേള്‍ഡ് കപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഗോളടിയ്ക്കുക. പഞ്ചായത്തുകള്‍ രണ്ടായിരവും മുനിസിപ്പാലിറ്റികള്‍ പതിനായിരവും കോര്‍പറേഷന്‍ പതിനയ്യായിരവും ഗോളടിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുരനടയില്‍ ഗോളടിക്കുന്നതിന് സെന്റര്‍ ഒരുക്കും. ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും ഉണ്ടായിരിക്കും. വളണ്ടിയര്‍മാര്‍ക്ക് ഇതിനായി 18 ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്റെ ദീപശിഖാപ്രയാണം ഒക്‌ടോബര്‍ അഞ്ചിന് ജില്ലയില്‍ എത്തിച്ചേരും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യുവജന ക്ഷേമബോര്‍ഡ്, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, ക്ലബുകള്‍, സ്‌പോര്‍ട്‌സ് സംഘടനകള്‍ സംയുക്തമായിട്ടാണ് പരിപാടി. യോഗത്തില്‍ എ.ഡി.എം സി.വി സജന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വിന്‍സെന്റ് കാട്ടൂക്കാരന്‍, സെക്രട്ടറി ഏ.ജനാര്‍ദ്ദനന്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."