പറഞ്ഞത് സുഖിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് കട്ജു
ന്യൂഡല്‍ഹി: മലയാളികളെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സുഖിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മലയാളികളെ പുകഴ്ത്തിയുള്ള തന്റെ കുറിപ്പിന് വിശദീകരണം നല്‍കിയാണ് കട്ജു വീണ്ടും ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
വോട്ടിനു വേണ്ടിയല്ല അതൊന്നും പറഞ്ഞത്. കേരളത്തിലോ മറ്റെവിടേയെങ്കിലുമോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും കട്ജു വ്യക്തമാക്കി.
മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്നും മറ്റു സംസ്ഥാനക്കാര്‍ അവരെ കണ്ടുപഠിക്കണമെന്നും കട്ജു ഇന്നലെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
കട്ജുവിന്റെ പരാമര്‍ശത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഒരു കേരളീയനെന്ന നിലയിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും അഭിമാനം തോന്നുന്നുവെന്നു പറഞ്ഞാണ് കട്ജുവിന് മുഖ്യമന്ത്രി നന്ദി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."