ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍
കൊച്ചി: ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ 35 വയസിന് മുകളിലുള്ളവരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലിലെത്തി. കലാശ കളിയില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡും മലയാളി ജോഡികളുമായ സനേവ് തോമസ്- രൂപേഷ് കുമാര്‍ സഖ്യം മലയാളി താരം വി.ദിജു- ജെ.ബി.എസ് വിദ്യാധര്‍ എന്നിവരടങ്ങിയ രണ്ടാം സീഡിനെ നേരിടും. സെമിയില്‍ തായ്ലന്ഡ് ജോഡിയെ 21-15, 21-9 എന്ന സ്കോറിനാണ് ദിജു- വിദ്യാധര്‍ സഖ്യം തോല്പിച്ചത്. സനേവ്- രൂപേഷ് സഖ്യം 21-12, 21-9 എന്ന സ്കോറിനായിരുന്ന ജാപ്പനീസ് ടീമിനെ തറപറ്റിച്ചത്. 40 വയസിന് മുകളിലുള്ളവരുടെ പുരുഷ ഡബിള്‍സില്‍ ശ്രീകാന്ത് ഭാസി- നവ്ദീപ് സിങ് സഖ്യവും കലാശ കളിക്ക് യോഗ്യത നേടി.
40 വയസിന് മുകളിലുള്ളവരുടെ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ അനീഷ് കെ.എ ജപ്പാന്റെ ഹോസ്മാരി ഫുജിമോട്ടോയെ നേരിടും. 55 വയസിന് മുകളിലുള്ളവരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ ബസന്ത് കുമാര്‍ സോണി രണ്ടാം സീഡ് ആസ്ത്രേലിയയുടെ ലോക്പോ വോങിനെ തോല്പിച്ച് ഫൈനലില്‍ കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."