HOME
DETAILS
MAL
'മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനു സര്‍ക്കാര്‍ മുന്നില്‍'
backup
September 17 2017 | 01:09 AM
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ മുന്നില്‍ തന്നെയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
മാധ്യമസ്ഥാപനങ്ങള്‍ വര്ധിച്ചതോടൊപ്പം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ചില മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിഷമതകളെക്കുറിച്ചും അറിയാന്‍ സാധിച്ചിട്ടുണ്ട്.
സ്ഥാപനത്തിനുവേണ്ടി ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താന്‍ മാധ്യമസ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും സാമൂഹികമായ ഉത്തരവാദിത്തം ധൈര്യസമേതം നിറവേറ്റലാണു മാധ്യമങ്ങളുടെ കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."