HOME
DETAILS
MAL
ചോര്‍ന്നൊലിച്ച് മെഡിക്കല്‍ കോളജിലെ വിശ്രമമുറി
backup
September 18 2017 | 01:09 AM
കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ ഗ്രേഡ് അറ്റന്റര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വിശ്രമിക്കുന്നതിനും വസ്ത്രങ്ങള്‍ മാറുന്നതിനും വേണ്ടി നിര്‍മിച്ച മുറി ചോര്‍ന്നൊലിക്കുന്നു. അത്യാഹിത വിഭാഗം അഡ്മിഷന് കൗണ്ടറിനോട് ചേര്‍ന്ന മുറിയാണ് ചോര്‍ന്നൊലിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയില്‍ മുറിക്കകത്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണുള്ളത്.
രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ ഭക്ഷണം കഴിക്കുന്നതിനായി ആശ്രയിക്കുന്നത് ഇവിടമാണ്. ലക്ഷങ്ങള്‍ മുടക്കി അത്യാഹിത വിഭാഗത്തില്‍ ശീതീകരണി നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ജീവനക്കാരുടെ മുറിയുടെ ശോച്യാവസ്ഥ സംബന്ധിച്ച് അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."