വിശ്വകര്‍മ ദിനം ആചരിച്ചു
തൊടുപുഴ: വിശ്വകര്‍മ ദിനാചരണത്തോട് അനുബന്ധിച്ച് അഖില കേരള വിശ്വകര്‍മ മഹാസഭ തൊടുപുഴ താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. തൊടുപുഴ മങ്ങാട്ടുകവല ബസ്‌സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയില്‍ കനത്ത മഴയിലും സ്ത്രീകളടക്കം നിരവധിപേര്‍ പങ്കാളികളായി.
ഘോഷയാത്ര തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയന്‍ പ്രസിഡന്റ് കെ എന്‍ പ്രഭാകരന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി ആര്‍ ദേവദാസ് മുഖ്യപ്രഭാഷണം നടത്തി.
സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, കെവിഎംഎസ് തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വത്സ ദിവാകരന്‍, കെവിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം പി കെ സുമതി സംസാരിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓതേഴ്‌സ് ജില്ലാ പ്രസിഡന്റ് രാജേന്ദ്രന്‍ പോത്തനാശ്ശേരി വിശ്വകര്‍മ സന്ദേശം നല്‍കി. സി എം സന്തോഷ് പ്രതിഭകളെ ആദരിച്ചു. അഡ്വ. എം എസ് വിനയരാജ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."