റോഡ് വികസനത്തിന് പുറമ്പോക്ക് ഭൂമി വിട്ടുനല്‍കണമെന്ന് മന്ത്രി എ.സി മൊയ്തീന്
എരുമപ്പെട്ടി: നെല്ലുവായി മുതല്‍ എരുമപ്പെട്ടി വരെയുള്ള റോഡിന്റെ വീതി വര്‍ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പുറമ്പോക്ക് ഭൂമി കൈവശമുള്ളവര്‍ വിട്ടു നല്കാന് തയ്യാറാകണമെന്നും മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. നെല്ലുവായില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലുവായ് പാലത്തിന്റെയും വീതി വര്‍ധിപ്പിക്കുന്നതിന് തടസമായത് പുറമ്പോക്ക് ഭൂമി സംമ്പന്ധിച്ചുള്ള തര്‍ക്കമാണ്. ഇതിന് മാറ്റമുണ്ടാകണം. റോഡിന്റെ വികസനം സാധ്യമാകണമെങ്കില്‍ നെല്ലുവായ് പ്രദേശത്തെ ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും പുറമ്പോക്ക് ഭൂമി കൈവശമുള്ളവര്‍ സ്വമേധയാ വിട്ടുനല്‍കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി - കുന്നംകുളം റോഡില്‍ ഏറ്റവും വീതികുറഞ്ഞ പ്രദേശമാണ് നെല്ലുവായ്. അതിനാല്‍ നിരവധി വാഹന അപകടങ്ങളാണ് ഈ പ്രദേശത്ത് നടക്കുന്നത്. പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമായതിനാല്‍ റോഡിന്റെയും പാലതിന്റെയും വീതി വര്‍ധിപ്പിക്കുന്നത് വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."