കേന്ദ്രസര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് പഠനവിഭാഗം
പെരിയ(കാസര്‍കോട്): കേരള കേന്ദ്ര സര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി പഠന വിഭാഗത്തിന് തുടക്കമിടുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു സര്‍വകലാശാലയില്‍ ആദ്യമായാണ് ഈ വിഷയത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്കായി ഒരു വകുപ്പ് ആരംഭിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം 19ന് രാവിലെ 10ന് സര്‍വകലാശാലയുടെ പെരിയക്കടുത്ത കുണിയ കാംപസില്‍ നടക്കും.പബ്ലിക് അഡ്മിനിസ്ട്രേഷന്,ഗവേണന്‍സ്,ഡീസെന്‍ട്രലൈസേഷന്‍,പബ്ലിക് മാനേജ്മെന്റ, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളില്‍ ഇതിലൂടെ വലിയ സാധ്യതകളാണു തുറക്കുന്നത്. കൂടാതെ സിവില്‍ സര്‍വിസ് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നൂതനമായ അറിവുപകര്‍ന്നു നല്‍കുന്നതിനും ഈ ഡിപ്പാര്‍ട്ട്മെന്റിലൂടെ സാധിക്കും. 19ന് ബാംഗ്ലൂര്‍ ജയിന് സര്‍വകലാശാലയുടെ പ്രോ-വൈസ്ചാന്‍സലര്‍ പ്രൊഫ. സന്ദീപ് ശാസ്ത്രി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."