HOME
DETAILS
MAL
ടൂറിസം വകുപ്പില്‍ ഫയല്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി
backup
August 12 2016 | 20:08 PM
തിരുവനന്തപുരം: ടൂറിസംവകുപ്പിലെ ഫയല്‍ തീര്‍പ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി എ.സി മൊയ്തീന് നിര്‍ദേശിച്ചു. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ മന്ത്രിതലത്തില്‍ അവലോകന യോഗം ചേരും. നിലവില്‍ കുടിശികയുള്ള ഫയലുകളുടെ പകുതി ഒരു മാസം കൊണ്ടു തീര്‍പ്പാക്കണം. ടൂറിസംവകുപ്പിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഫയല്‍ നീക്കം ടൂറിസംവകുപ്പുമായി ഏകോപനം നടത്തി ത്വരിതപ്പെടുത്താന്‍ അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു, വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."