HOME
DETAILS
MAL
വേളത്ത് രണ്ട് വീടുകള്‍ തകര്‍ന്നു
backup
September 19 2017 | 04:09 AM
കുറ്റ്യാടി: കനത്തമഴയില്‍ വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകരുകയും ഏതാനും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പൂളക്കൂലിലെ താനിയുള്ളതില്‍ രാജന്, അനന്തോത്ത് അങ്കണവാടിക്ക് സമീപത്തെ ചാമക്കാലില്‍ നാണു എന്നിവരുടെ വീടുകളാണ് മഴയിലും കാറ്റിലുമായി ഭാഗികമായി തകര്‍ന്നത്. രാജന്റെ വീടിനു മുകളില്‍ മരം വീണ് അടുക്കളഭാഗവും, നാണുവിന്റെ വീടിന്റെ മേല്‍ക്കൂരയുമാണ് തകര്‍ന്നത്.
മഴയില്‍ തീക്കുനിയിലെ കുനിയില്‍ ജാഫര്‍, തലത്തൂര്‍ ഹമീദ് എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കൂടാതെ റോഡുകളും വെള്ളത്തിലായി. ഓങ്ങരക്കുന്ന് നടപ്പാത വെള്ളത്തില്‍ മുങ്ങിയത് പ്രദേശത്തെ ആളുകള്‍ക്ക് ദുരിതമായി. റോഡുകളില്‍ വെള്ളം കയറിയത് വാഹനഗതാഗതം താറുമാറാക്കി. വൈദ്യുതി മുടക്കവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."