തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണം: ഡീന്‍ കുര്യാക്കോസ്
മലപ്പുറം: തെരഞ്ഞെടുപ്പു സമയത്ത് ഉദ്യോഗസ്ഥരുടെ ഏകാധിപത്യത്തിനെതിരേയും അഴിമതിക്കെതിരേയും നിലപാടെടുക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ജന്മദിനം ആഘോഷിക്കുന്നതിനു ട്രാന്‍സ്പോര്‍ട്ട് ഓഫി സുകളിലേക്ക് സര്‍ക്കുലര്‍ അയച്ച ടോമിന് ജെ.തച്ചങ്കരിയെ പുറത്താക്കണമെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് . മലപ്പുറത്ത് നടന്ന യൂത്ത്കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 400 നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമം വിലക്കയറ്റത്തിനു കാരണമാകും. ഓണക്കാലത്തെ ഈ തീരുമാനം കരിഞ്ചന്തക്കാരെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി യൂത്തു കോണ്‍ഗ്രസ് മുന്നോട്ട് വരുമെന്നും പറഞ്ഞു. ആഗസ്റ്റ് 15ന് എറണാകുളത്ത് എഐസിസി ജനസെക്രട്ടറി ദ്വിഗ് വിജയ്സിങ് ഉദ്ഘാടനം ചെയ്യുന്ന മതേതര യുവസംഗമം വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. റിയാസ് മുക്കോളി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, കെ.ടി അജ്മല്‍, ടി.വി ജിനേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."