ദേശീയപാതയോരത്തെ വിളക്കുകള്‍ അപകടാവസ്ഥയില്‍
അരൂര്‍: ദേശീയപാതയിലെ സ്ട്രീറ്റ് ലൈറ്റുകള്‍ അപകടാവസ്ഥയില്‍. കനം കുറഞ്ഞ പെപ്പുകള്‍ കൊണ്ടും ആവശ്യമായ സുരക്ഷയില്ലാതെയും നിര്‍മ്മിച്ചിരുന്ന വിളക്കുകാലുകള്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒടിഞ്ഞു വീഴുന്നത് പതിവാകുന്നു.
ദേശീയപാത 47 നാലുവരിയാക്കിയതിനുശേഷമാണ് ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇവിടെയുണ്ടാകുന്ന അപകടങ്ങളില്‍ ധാരാളം ലൈറ്റുകള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും അപകടായസ്ഥയില്‍ കിടക്കാറാണ് പതിവ് .റോഡില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതുമൂലം അപകടവും പതിവാണ്. പോസ്റ്റുകളില്‍ സ്ഥാപിച്ചുട്ടുള്ള ലൈറ്റുകളില്‍ പലതും പ്രകാശിക്കാത്തവയാണ്. ഏറെ തിരക്കുള്ള ദേശീയപാതയില്‍ വെളിച്ചം എത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
ആവശ്യമായ വെളിച്ചം ലഭിക്കാത്തതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ഗുണത്തേക്കാള്‍ ഏറെ ദോഷം ഉണ്ടാകുന്നുണ്ട്. കണ്ണടക്കുന്ന ലൈറ്റുകള്‍ ഉപയോഗ്യമാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം വിളക്കുകാലുകള്‍ മാറ്റി സുരക്ഷിതമായതും ഈടുറ്റതുമായവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."