ശ്രീനാരായണ ധര്‍മവേദി ജില്ലയില്‍ മഹാസമാധി ദിനാചരണം സംഘടിപ്പിക്കും
തൊടുപുഴ: ശ്രീനാരായണ ധര്‍മവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മഹാസമാധി ദിനാചരണം വിപുലമായി നടത്തും.
നാളെ ജില്ലയിലെ യൂണിറ്റുകളുടെയും ശാഖകളുടെയും കുടുംബ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിലാണ് ദിനാചരണം.
നെടുങ്കണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10.30ന് നടത്തുന്ന മഹാസമാധി പ്രാര്‍ഥന, അന്നദാനം എന്നിവ യൂണിയന് പ്രസിഡന്റ് അഡ്വ. എസ് എന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.
ഉടുമ്പഞ്ചോല യൂണിയന്റെ ആഭിമുഖ്യത്തില്‍ രാവിലെ എട്ടിന് യൂണിയന് ഓഫീസില്‍ പ്രസിഡന്റ് എന്‍ ലക്ഷ്മണന് പതാക ഉയര്‍ത്തും. ഗുരുപൂജ, സമൂഹ പ്രാര്‍ഥന, അന്നദാനം എന്നിവ നടത്തും.
രാജകുമാരി, രാജാക്കാട്, ഉപ്പുതറ, ആനച്ചാല്‍, വഴിത്തല, ശാന്തര്പാറ, പാമ്പാടുംപാറ എന്നീ ശാഖകളിലും സമാധിദിനാചരണം നടത്തും.
ഇടുക്കി യൂണിയന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പനയിലും തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ വഴിത്തലയിലും ദിനാചരണം സംഘടിപ്പിക്കും. ജില്ലയിലെ വിവിധ യൂണിയനുകളില്‍ സംസ്ഥാന വൈസ് ചെയര്മാന് കെ കെ പുഷ്പാംഗദന് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."