പുഴ കടക്കാന്‍ ചങ്ങാടം വലിക്കാന്‍ വിധിക്കപ്പെട്ടവരായി കൊടുമ്പ്പാളയത്തുകാര്‍
പാലക്കാട്: പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഭരണസാരഥ്യങ്ങള്‍ നിരവധി മാറി മറിഞ്ഞിട്ടും കൊടുമ്പ് പാളയം നിവാസികളുടെ ദുരിതത്തിനറുതിയാവുന്നില്ല. മഴക്കാലമായാലും വേനല്‍ക്കാലമായാലും പാളയത്തുകാരുടെ നെഞ്ചില്‍ തീ തന്നെയാണ്. പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത തോരാത്ത മഴ പെയ്യുന്ന ദിവസങ്ങളില്‍. കുരുന്നുകള്‍ മുതല്‍ വൃദ്ധര്‍ വരെ പാളയത്ത് നിന്ന് അക്കരെയെത്തണമെങ്കില്‍ ജീവന്‍ പണയപ്പെടുത്തണം.
കാരണം പുഴക്കുകുറുകെ ഒരു പാലമെന്നത് കാലങ്ങളായി ഇവര്‍ക്കു സ്വപ്നം മാത്രമാവുമ്പോള്‍ പുഴകടക്കാന്‍ ഇവര്‍ക്കു ചങ്ങാടം വലിക്കാടെ തരമില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ജോലിക്ക്‌പോകുന്നവര്‍ വരെ ഇവിടെ അക്കരെ കടക്കാന്‍ ചങ്ങാടം വലിക്കാന്‍ വിധിക്കപ്പെട്ടവരാണ്. നിലവില്‍ മണ്ഡലം എം.എല്‍.എ. യും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച മുഖ്യമന്ത്രിയായിട്ടുപോലും കൊടുമ്പ് പാളയത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ മിനക്കെട്ടില്ലെന്നതാണ് പരമാര്‍ത്ഥം.
കൊടുമ്പ് പാളയത്തെ വിദ്യാര്‍ത്ഥികള്‍ ചങ്ങാടം വലിച്ച് മറുകരയെത്തുന്ന ചിത്രം ഇന്റര്‍നെറ്റുകളില്‍ പോലും ലോകമനസാക്ഷികളുടെ കരളലിയിപ്പിക്കുമ്പോഴും വോട്ടു വാങ്ങി ജയിച്ചവരോ 5 വര്‍ഷം അഴിമതിയില്‍ മുങ്ങിക്കുളിച്ച് കരകയറുന്നവരോ ഈ നാട്ടുകാരുടെ ദുരവസ്ഥക്കു നേരെ മുഖം തിരിക്കുകയാണ്. എന്നാല്‍ കൊടുമ്പ് പുഴക്ക് മീതെ പാളയത്ത് പാലം നിര്‍മ്മിച്ചുകൂടെയെന്ന പ്രദേശവാസികളുടെ ചോദ്യത്തിന് തിരുവാലത്തൂരില്‍ പാലമുണ്ടല്ലോ അതുവഴി പോയ്ക്കൂടെ എന്ന മുടന്തന്‍ ന്യായമാണ് അധികാരികള്‍ക്ക് പറയാനുള്ളത്. എന്നാല്‍ കേവലം നൂറുമീറ്റര്‍ പോലുമില്ലാത്ത പുഴ താണ്ടുന്നതിന് പകരം 3 കിലോമീറ്റര്‍ ചുറ്റി വരേണം തിരുവാലത്തുര്‍ വഴി വരാനെന്ന് ചിന്തിക്കാന്‍ കൂപമണ്ഡുകങ്ങളോ ഈ നാട്ടിലെ ഭരണസാരഥ്യങ്ങള്‍. പാളയം, ഓലശ്ശേരി, ചിറപ്പാടം തുടങ്ങിയ പ്രദേശങ്ങളിലായി 130 ഓളം കുടുംബങ്ങളാണ് കാലങ്ങളായി ചങ്ങാടം വലിച്ച് പുഴ കടക്കാന്‍ വിധിക്കപ്പെട്ടവരായിട്ടുള്ളത്. തുടര്‍ച്ചയായിട്ടുള്ള പേമാരിയുണ്ടായാല്‍ സര്‍ക്കാര്‍ അവധി നല്‍കിയില്ലെങ്കിലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പഠനം മുടക്കേണ്ടി വരും.
കാരണം പാളയത്തുകാര്‍ക്ക് മക്കളുടെ ഒരു ദിവസത്തെ പഠനത്തേക്കാളും തങ്ങളുടെ മക്കളുടെ ജീവനാണ് വലുതെന്നതാണ് സത്യം. എന്നാല്‍ ചെറുപുഴകള്‍ക്കും കനാലുകള്‍ക്കും കുറുകെ ചങ്ങാടത്തിലോ തോണിയിലോ പ്രദേശവാസികള്‍ മറുകര കടക്കുന്നെങ്കില്‍ ഇവിടെ തൂക്കുപാലമെങ്കിലും നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലക്കാട് ജില്ലാ ഭരണകൂടം അറിഞ്ഞിട്ടില്ലായിരിക്കാം.
തട്ടേക്കാട് ബോട്ടു ദുരന്തവും അരീക്കോട്ടെ പുഴയിലുണ്ടായ ദുരന്തത്തിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ സര്‍ക്കാരിറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഒരുദ്യോഗസ്ഥന്‍ പാലക്കാട്ടെ കൊടുമ്പ് പാളയത്തെത്തി സ്ഥിതിഗതികളാരാഞ്ഞ് പാലം നിര്‍മ്മിക്കുമെന്ന് പറഞ്ഞ് പോയത് നാളുകള്‍ കഴിഞ്ഞതോടെ ജലരേഖയായി മാറി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന പുഴയിലുണ്ടായ കനത്ത നീരൊഴുക്ക്മൂലം ചങ്ങാടം വലിച്ച് പുഴകടക്കാനോ പറ്റാത്ത സ്ഥിതിയാണ്.
ഇതുമൂലം പ്രദേശത്തുള്ളവര്‍ക്ക് ജോലിക്ക് പോവാനും കൂടി പറ്റാത്ത സാഹചര്യമാണ്. ഏകദേശം ഒന്നര പതിറ്റാണ്ടിലപ്പുറമായി കൊടുമ്പ് പാളയത്തുകാര്‍ ചങ്ങാടത്തിലൂടെ മറുകരയെത്താന്‍ ജീവന്‍ പണയപ്പെടുത്തുമ്പോഴും പുഴകടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞോ മറ്റോ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനെത്തുന്നത് പാളയം നിവാസിയും 50 കാരനുമായ കലാധരനും കൂട്ടരുമാണ്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ വയോധികയും വിവാഹ സംഘത്തില്‍പ്പെട്ടവരുമെന്നു വേണ്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചതായി കലാധരന്‍ സുപ്രഭാതത്തോട് പറഞ്ഞു.
എന്നാല്‍ ചങ്ങാടത്തിലൂടെ പുഴകടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സഹായം നല്‍കാന്‍ എം.എ. പ്ലൈ ഫൗണ്ടേഷനുള്‍പ്പടെ നിരവധി സാമൂഹ്യ പ്രവര്‍ത്തക കൂട്ടായ്മയും സംഘടനകളുമൊക്കെ പറഞ്ഞിരുന്നെങ്കിലും നാളിതുവരെ ആരുടെയും സഹായഹസ്തങ്ങള്‍ പാളയത്തെത്തിയില്ലെന്നും പഞ്ചായത്തുകാരുടെ രക്ഷകനായ കലാധരന്‍ പറയുന്നു.
എന്തായാലും ചങ്ങാടത്തില്‍ വിദ്യാര്‍ഥികള്‍ പുഴകടക്കുന്ന പ്രദേശത്തിന്‍രെ പട്ടികയില്‍ ജില്ലാ ഭരണകൂടം കൊടുമ്പിനെ ഉള്‍പ്പെടുത്താത്തതാണോ അതോ കണ്ണുണ്ടെങ്കിലും പലതും കാണാന്‍ നടിക്കുന്ന അധികാരി വര്‍ഗ്ഗങ്ങളുടെ അവഗണനയുടെ നേര്‍സാക്ഷ്യമാണോ കൊടുമ്പ് നിവാസികളുടെ ദുരിതത്തിന് അറുതി വരുത്താത്തത്. കോടികള്‍ ചിലവിട്ട് രാജ്യത്തെയും തലസ്ഥാനത്തെയും പുഴകള്‍ക്കുമീതെ കൂറ്റന്‍ പാലങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കൊടുമ്പില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഒരു തൂക്കുപാലമെങ്കിലും നിര്‍മ്മിക്കാന്‍ ഭരണകൂടം തയ്യാറാവുമോയെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ഇനിയുമൊരു തട്ടേക്കാടോ അരീക്കോടോ ദുരന്തം പോലെ കൊടുമ്പ് പുഴയിലും ഒരു ദുരന്തമുണ്ടാകാന്‍ കാരണക്കാരാവുന്നത് ഭരണകൂടം തന്നെയായിരിക്കും. മലമ്പുഴ മണ്ഡലത്തില്‍പ്പെട്ട കൊടുമ്പ് പഞ്ചായത്തിലെ പാളയത്തുകാര്‍ക്ക് മറുകരയെത്താന്‍ പുഴക്കുകുറുകെയുള്ള പാലം സ്വപ്നം മാത്രമാകുന്നത് ഇനിയെന്നു യാഥാര്‍ത്ഥ്യമാകും.
അതോ കാലമേതായാലും മറുകരയെത്താന്‍ കാണുന്നവരുടെ കരളലിയിച്ച് കുരുന്നുകളും വിദ്യാര്‍ത്ഥികളും പുഴക്കു കുറുകെയുള്ള ചങ്ങാടം വലിക്കാന്‍ വിധിക്കപ്പെട്ടവരാവുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെയോ മണ്ഡലം എം.എല്‍.എ. യുടെ പ്രദേശവാസികളോടുള്ള അവഗണനെയോ തന്നെയാണെന്നാണ് സത്യം. പാളയത്ത് കൊടുമ്പ് പുഴക്ക് കുറുകെ കേവലം 75 മീറ്റര്‍ നീളമുള്ള ഒരു പാലം വരാത്തിടത്തോളം വേനല്‍ക്കാലത്തും മഴക്കാലത്തും ജീവന്‍ പണയം വെച്ച് ചങ്ങാടം കടക്കാന്‍ വിധിക്കപ്പെട്ടവരായി ഇനി കാലമേറെ കഴിഞ്ഞാലും കൊടുമ്പ് പഞ്ചായത്തിലെ പാളയത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."