HOME
DETAILS

പ്രകൃതിക്ഷോഭം: രണ്ട് കോളനിക്കാരെ കൂടി ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി

  
backup
September 19 2017 | 21:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3


മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍ ഉരുള്‍പൊട്ടിയ കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിലെ രണ്ട് ആദിവാസി കോളനിക്കാരെ കൂടി ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഇതോടെ താലൂക്കില്‍ അട്ടപ്പാടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപടക്കം താലൂക്കില്‍ അഞ്ച് ക്യാമ്പുകളായി. ഇരുമ്പകച്ചോലയിലെ വെളളത്തോട് ആദിവാസി കോളനിയിലെ 35 ഓളം ആദിവാസി കുടുംബങ്ങളിലെ 130 പേരെ കുടുംബങ്ങളെ പുളിക്കല്‍ സ്‌കൂളിലേക്കും, പാമ്പന്‍കുന്ന് ആദിവാസി കോളനിക്ക് താഴെയുളള ആറോളം കുടുംബങ്ങളെ പൂഞ്ചോല അംഗന്‍വാടിയിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. അട്ടപ്പാടി കക്കുപടി എല്‍.പി സ്‌കൂള്‍, ഐ.ടി.ഡി.പി കാരുണ്യാശ്രയം, തൊട്ടിയാങ്കര ജെല്ലിപ്പാറയിലെ വാടക കെട്ടിടം എന്നിവിടങ്ങളിലാണ് അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകള്‍.
അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ 132 പേരാണുളളത്. അട്ടപ്പാടി തുരത്തിലെ ഒമ്പതാം വളവിലും പത്താം വളവിനുമിടയില്‍ മലയിടഞ്ഞ ഭാഗത്ത് ഇന്നലെ ആറു ജെ.സി.ബിയുടെ സഹായത്തോടെ മണ്ണ് നീക്കല്‍ നടത്തിയെങ്കിലും പൂര്‍ണ്ണമായും റോഡില്‍ നിന്നും കല്ലും മണ്ണും നീക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ വീണ്ടും മലയിടിയാന്‍ സാധ്യതയേറെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ന് ഉച്ചയോടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
രണ്ട് ദിവസം കൂടി കഴിഞ്ഞാലെ അട്ടപ്പാടി ചുരത്തിലൂടെ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കാനാവുകയൊളളുവെന്നാണ് കരുതുന്നത്.
പ്രകൃതിക്ഷോഭത്തില്‍ താലൂക്കില്‍ ഒരു ജീവന്‍ പൊലിയുകയും, അഞ്ച് പേരുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്ദ്യോഗിക കണക്ക്. 11 വീടുകള്‍ പൂര്‍ണ്ണമായും 298 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 40 കിണറുകളും നിലംപൊത്തി. മേഖലയില്‍ മാത്രം 25 റോഡുകള്‍ തകര്‍ന്നതായാണ് കണക്ക്. റോഡ് നവീകരിക്കാന്‍ 35 ലക്ഷം വരുമെന്നാണ് അധികൃതര്‍ നല്‍കിയ പ്രാഥമിക കണക്ക്. ദുരിത ബാധിത പ്രദേശങ്ങളും മലയിടിഞ്ഞ അട്ടപ്പാടി ചുരം റോഡും ഇന്നലെ വൈകീട്ടോടെ ജില്ലാ കലക്ടര്‍ ഡോ. സുരേഷ് ബാബൂ ഐ.എ.എസ് സന്ദര്‍ശിച്ചു.
കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍, വൈസ പ്രസിഡന്റ് വി.പ്രീത, ജനപ്രതിനിദികളായടി.കെ ഫൈസല്‍, രാജന്‍ ആമ്പാടത്ത്, ഒ.പി ശരീഫ് തുടങ്ങിയവരും അട്ടപ്പാടി ചുരത്തിലെ മലയിടിഞ്ഞ ഭാഗം സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago