വിനായകിനെ പൊലിസ് മര്‍ദിക്കുന്നത് കണ്ടതായി സുഹൃത്തിന്റെ മൊഴി
തൃശൂര്‍: കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകിനെ പൊലിസ് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടിരുന്നുവെന്ന് ലോകായുക്തയില്‍ സുഹൃത്ത് ശരത്തിന്റെ മൊഴി. പാവറട്ടി പൊലിസിനെതിരേ ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെ.പി ബാലചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചിനു മുന്‍പാകെയാണ് മൊഴി നല്‍കിയത്. വിനായകനൊപ്പം പൊലിസ് ശരത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു.
തങ്ങളെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും വിനായകനെ കുനിച്ചു നിറുത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചുവെന്നും ശരത് പറഞ്ഞു. തലമുടി ചുഴറ്റി പിഴുതെടുക്കാന്‍ ശ്രമിച്ചു. തല ശക്തിയായി ചുവരില്‍ ഇടിച്ചിരുന്നു.
ഇരുകവിളിലും വയറിലും ക്രൂരമായി അടിക്കുകയും ബൂട്ടിട്ട കാലുകള്‍ കൊണ്ട് വിനായകിന്റെ പെരുവിരലില്‍ ചവിട്ടിയരച്ചുവെന്നും ശരത് മൊഴി നല്‍കിയിട്ടുണ്ട്. പൊലിസ് തന്നേയും ക്രൂരമായി മര്‍ദിച്ചുവെന്നും മൊഴിയില്‍ പറയുന്നു.
40 മിനിട്ടോളമെടുത്താണ് ശരത്തിന്റെ വിസ്താരം ലോകായുക്ത പൂര്‍ത്തിയാക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 18 വരെയുള്ള പരാതി രജിസ്റ്റര്‍ പാവറട്ടി പൊലിസ് ലോകായുക്ത മുന്‍പാകെ ഹാജരാക്കി. ഇക്കഴിഞ്ഞ ജൂലൈ 17ന് പാവറട്ടി മാനിനക്കുന്നില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു കൊണ്ട് നില്‍ക്കെയാണ് വിനായകിനെയും ശരത്തിനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് ശേഷം പിന്നീട് ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. പ്രദേശത്ത് മോഷണങ്ങള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലിസിന്റെ വിശദീകരണം.
പിറ്റേ ദിവസം വിനായകിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശ്രീജിത്ത്, സാജന് എന്നിവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസില്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടക്കുകയാണ്. വിനായകന്റെ പിതാവ് കൃഷ്ണന് നല്കിയ പരാതിയിലാണ് ലോകായുക്ത നേരിട്ട് കേസ് അന്വേഷിക്കുന്നത്. കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."