HOME
DETAILS

ഉത്തരകൊറിയ ഉയര്‍ത്തുന്ന ഉല്‍കണ്ഠ

  
backup
September 19 2017 | 22:09 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

മിസൈല്‍ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ ആയുധ ശേഷി അമേരിക്കയെ കാണിക്കാനിറങ്ങിയ ഉത്തരകൊറിയക്ക് മറുപടിയുമായി യു.എസും രംഗപ്രവേശം നടത്തിയതോടെ ലോകത്ത് വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്.കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക മേഖലയെ യുദ്ധഭീതിയിലേക്ക് നയിച്ചിരിക്കുന്നത്. ഉത്തര കൊറിയ ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി.
നിരന്തരം ആണവ പരീക്ഷണവും മിസൈല്‍ വിക്ഷേപണവും നടത്തുന്നതിനെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് അമേരിക്ക. ചൈന,റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഔദ്യോഗികമായി അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനങ്ങളുടെ ഇറക്കുമതിയില്‍ ശക്തമായി ഇടപെടുക, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കുക, വസ്ത്ര വ്യാപാരങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുക, കൊറിയന്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളം തടഞ്ഞു വയ്ക്കുക, യുഎന്നില്‍ പരമാവധി സമ്മര്‍ദം ചെലുത്തി ഉത്തര കൊറിയയെ പ്രതിരോധത്തിലാഴ്ത്തുക തുടങ്ങിയ നീക്കങ്ങളും യുഎസ് ലക്ഷ്യമിടുന്നു. ഇതു വഴി കൊറിയ നടത്തുന്ന ആയുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നും യു.എസ് നിരീക്ഷിക്കുന്നു.
ഉഗ്രശേഷിയുള്ള ആറ് അണുവായുധ പരീക്ഷണങ്ങളാണ് കൊറിയ നടത്തിയത്. ഉത്തര കൊറിയ സഹോദര രാജ്യമായ ചൈനക്കും ശത്രു പക്ഷത്തുള്ള അമേരിക്കക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്. സൈനിക ഭീഷണി മുഴക്കിയാണ് അമേരിക്ക ഉത്തര കൊറിയക്ക് ചുറ്റും റോന്തുചുറ്റുന്നത്. മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടി എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ ഭീഷണി.
'പ്രൊപഗണ്ടാവാര്‍' കൊണ്ടണ്ട് ഉത്തര കൊറിയയെ തോല്‍പ്പിക്കാനാവില്ലെന്ന് മനസ്സിലായതോടെ ട്രംപ് ഭരണകൂടം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കിം ജോങ് ഉന്നിനെ സൗഹൃദത്തിന്റെ പാന്ഥാവിലേക്ക് കൊണ്ടണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്കും മുന്‍ കമ്മ്യൂണിസ്റ്റായ വഌഡ്മിര്‍ പുട്ടിന്റെ റഷ്യക്കും സാധിച്ചാല്‍ മാത്രമേ ആശങ്കയുടെ കാര്‍മേഘങ്ങള്‍ പെയ്‌തൊഴിയൂ.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കൊറിയയെ വിഭജിച്ചതിന്റെ പാപഭാരമാണ് സാമ്രാജ്യത്വശക്തികളും മുതലാളിത്ത രാജ്യങ്ങളും അനുഭവിക്കുന്നത്. ദക്ഷിണ കൊറിയ മുതലാളിത്ത പാതയും ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പാതയും സ്വീകരിച്ചു. 1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തിന്റെ ദുരിതം ഇന്നും അവസാനിച്ചില്ല. കൊറിയന്‍ പുനരേകീകരണത്തിനുള്ള ശ്രമം, 1991ലെ സോവിയറ്റ്, കിഴക്കന്‍ യൂറോപ്പ് കമ്മ്യൂണിസ്റ്റ് തകര്‍ച്ചക്ക് ശേഷം ശക്തമായി നടന്നു. പക്ഷെ, പരാജയപ്പെട്ടു. കൊറിയ പുനരേകീകരണത്തിന്റെ പാതയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും നിരാശയായിരുന്നു ഫലം.
കിം ജോങ് ഉന്നിനെ ഭ്രാന്തന്‍ ഭരണാധികാരി എന്നാണ് പാശ്ചാത്യലോകം വിളിക്കുന്നതെങ്കിലും സൈനിക രംഗത്ത് അവരുടെ മുന്നേറ്റം അസൂയാവഹമാണെന്ന് ശത്രുക്കള്‍ പോലും അടിവരയിടുന്നു. വിവാദങ്ങളുടെ പിറകെയാണ് ചെറുപ്പക്കാരനായ ഏകാധിപതി എങ്കിലും ഉത്തര കൊറിയയുടെ താല്‍പര്യ സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കുന്നു. വൈദേശിക, ആഭ്യന്തര ഭീഷണികളെ നേരിടുന്നതില്‍ ഉന്നിന്റെ തന്ത്രം വിജയകരമാണ്. അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ മലേഷ്യയില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഭരണകൂടം തന്നെയാണ് എന്ന ആക്ഷേപം ഉയര്‍ന്നുവന്നുവെങ്കിലും ഉന്‍ അവയൊന്നും വകവച്ചില്ല. തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാവരെയും തട്ടിക്കളയുന്നതില്‍ 'മിടുക്ക്' കാണിക്കുന്നു. നേരത്തെ അമ്മാവന്റെ കൊലപാതകത്തെ കുറിച്ചും സമാന സ്വഭാവത്തില്‍ ആക്ഷേപം ഉയര്‍ന്നതാണ്.

ലോകത്ത് അവശേഷിക്കുന്ന മൂന്ന് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒന്നായ ഉത്തര കൊറിയയെ തള്ളിക്കളയാന്‍ ചൈനക്ക് കഴിയില്ല. കര്‍ശന ഉപരോധത്തെ നേരിടുന്ന ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണവുമായി മുന്നോട്ട് പോകുന്നതില്‍ ചൈനയുടെ പരോക്ഷ സഹായം ഉണ്ടെണ്ടന്ന് സംശയിക്കുന്നവരുണ്ടണ്ട്. ചൈനീസ് സഹായമില്ലാതെ ഇത്തരം പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ ഉത്തര കൊറിയക്ക് കഴിയില്ലെന്നാണ് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരുടെ വിശ്വാസം. കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്നതിന് പുറമെ, ഉത്തര കൊറിയയുടെ തകര്‍ച്ച മേഖലയുടെ സന്തുലിതാവസ്ഥയില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും ചൈനീസ് താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ചൈനീസ് നേതൃത്വം കരുതുന്നത്. സൈനിക ഇടപെടലിന് പകരം 'ഭരണകൂടത്തെ മാറ്റുക' എന്ന തന്ത്രവും അമേരിക്കയുടെ പരിഗണനയിലുണ്ടണ്ട്. ഇറാഖില്‍ സദ്ദാം ഭരണകൂടത്തെയും ലിബിയയില്‍ ഖദ്ദാഫി ഭരണകൂടത്തെയും പിഴുതെറിഞ്ഞ് പാവ ഭരണകൂടത്തെ പ്രതിഷ്ഠിച്ചത് പോലെയുള്ള പരീക്ഷണത്തിനാണ് ഉത്തര കൊറിയയിലും ആലോചന. അതിനും സാവകാശം വേണ്ടണ്ടിവരും.
ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ) ശക്തമായ ജനകീയ പ്രസ്ഥാനമാണ്. പാര്‍ട്ടിയിലെയും സൈനിക നേതൃത്വത്തിലെയും എതിരാളികളെ കണ്ടെണ്ടത്തുകയും വധിക്കുകയും ചെയ്യുന്നതില്‍ കിം ജോങ് ഉന്‍ ശ്രദ്ധിക്കുന്നുണ്ടണ്ട്. ആഭ്യന്തര രംഗത്ത് ശത്രുക്കള്‍ക്ക് അവസരം നല്‍കാതെ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുണ്ടണ്ട്. അതുകൊണ്ടണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാനോ, അട്ടിമറിക്കാനോ പെട്ടെന്ന് കഴിയില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിനറിയാം. സൈനിക നടപടി വന്‍ പ്രത്യാഘാതംക്ഷണിച്ചുവരുത്തുമെന്നാണ് സൈനിക ഉപദേശകരുടെ നിലപാട്. അമേരിക്കയിലെ വന്‍ നഗരങ്ങള്‍ ലക്ഷ്യമിടുന്ന ഉത്തര കൊറിയയുടെ ബാലസ്റ്റിക് മിസൈലുകള്‍ ഭീഷണി ഉയര്‍ത്തുന്നു. ആണവായുധം കൈവശമുള്ളതിനാല്‍, ഉത്തര കൊറിയയുടെ പ്രത്യാക്രമണം ആണവ യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയും പെന്റഗണിനുണ്ടണ്ട്. ഇതിന് പുറമെ, മേഖലയിലെ അമേരിക്കയുടെ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് നേരേയും ഉത്തര കൊറിയയുടെ പ്രത്യാക്രമണമുണ്ടണ്ടാകും. ഉത്തര കൊറിയക്ക് എതിരേ സൈനിക നടപടി അപകടം പിടിച്ചതാണെന്ന് പെന്റഗണ്‍ വിലയിരുത്തുന്നു. ഒബാമ ഭരണകാലത്ത് നടത്തിയ നയതന്ത്ര നീക്കമാണ് മികച്ചത് എന്നാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്.
അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ, ഉത്തര-ദക്ഷിണ കൊറിയന്‍ രാഷ്ട്രങ്ങള്‍ എന്നിവ നടത്തി വരുന്ന ചര്‍ച്ചകള്‍ പ്രതീക്ഷാ നിര്‍ഭരമല്ല. ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനിക താവളവും സാന്നിധ്യവും അവസാനിപ്പിക്കണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. ഇതിന് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വഴങ്ങാന്‍ തയാറില്ല. ഉത്തര കൊറിയയെ വരുതിയില്‍ നിര്‍ത്തണമെങ്കില്‍ ആദ്യം ചൈനയെ കൂട്ടുപിടിക്കണം. പക്ഷെ, ചൈന ഞാണിന്മേല്‍ കളിക്കുകയാണെന്നാണ് അമേരിക്കയുടെ ആക്ഷേപം.
അവലംബം: ഡക്കാന്‍ ക്രോണിക്കിള്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago