മെക്‌സിക്കോയിൽ ശക്തമായ ഭൂചലനം; 139 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു video
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 139 പേർ കൊല്ലപ്പെട്ടു. മെക്‌സിക്കോ സിറ്റിക്കടുത്തും മോറെലോസിലും ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധിയാളുകൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
44 കെട്ടിടങ്ങൾ ഏതാണ്ട് പൂർണ്ണമായും തകർന്നു.തകർന്നവയിൽ ഭൂരിഭാഗവും പാർപ്പിട സമുച്ചയങ്ങളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പർമാർക്കറ്റും തകർന്ന കെട്ടിടങ്ങളിൽ ഉൾപ്പെടും. വാതക ചോർച്ചയും വൈദ്യുതി ബന്ധം നിലച്ചതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. രക്ഷാ പ്രവർത്തനത്തെ വാതക ചോർച്ച തടസ്സപ്പെടുത്തുന്നുണ്ട്.
ആഴ്ചകൾക്ക് മുമ്പ് ഇവിടെയുണ്ടായ ഭൂചലനത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.
#BREAKING: Here is the moment when the earthquake struck Mexico City. (Video by @AlertaChiapas) pic.twitter.com/DfEcxF7nob
— BreakingNNow (@BreakingNNow) September 19, 2017
#BREAKING: The National Employment Service building in Mexico City has suffered damage after a strong earthquake. pic.twitter.com/foE7lD8Cup
— BreakingNNow (@BreakingNNow) September 19, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."