HOME
DETAILS

മഞ്ചേരിയില്‍ വന്‍ കള്ളനോട്ടുവേട്ട; മൂന്നുപേര്‍ പിടിയില്‍

  
backup
September 21 2017 | 02:09 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b

മഞ്ചേരി: ഒറിജിനലിനെ വെല്ലുന്ന ആറുലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നുപേര്‍ മഞ്ചേരിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി.
പാലക്കാട് നായാടികുന്ന് ലക്ഷംവീട് കോളനി സ്വദേശി പിലാക്കല്‍ മുഹമ്മദ് ശരീഫ്(35), കാഞ്ഞിരംപാറ കര്‍ക്കിടാംകുന്ന് സ്വദേശി കൂരനകത്ത് വീട്ടില്‍ ഷബീറലി(36),കോഴിക്കോട് കൊയിലാണ്ടി വടക്കേകുനി വീട്ടില്‍ സക്കറിയ്യ (39) എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് മഞ്ചേരി കച്ചേരിപ്പടി ചെങ്ങണ ബൈപ്പാസില്‍ വച്ച് രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ സഹിതം പിടികൂടിയത്. പ്രതികള്‍ മഞ്ചേരി ബൈപ്പാസില്‍ കള്ളനോട്ടുകള്‍ കൈമാറ്റം നടത്തുന്നുണ്ടെന്നു പൊലിസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഒരുലക്ഷം രൂപക്കു രണ്ടു ലക്ഷംരൂപയുടെ വ്യജനോട്ടുകള്‍ ആണ് സംഘം നല്‍കിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതികള്‍ ഇത്തരത്തില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതായും അന്തര്‍ സംസ്ഥാന മാഫിയ ഇവര്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ടുകള്‍ വാങ്ങാനെത്തിയ സംഘത്തിലെ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2000രൂപയുടെ ലക്ഷക്കണക്കിനു വ്യാജ കറന്‍സികള്‍ സംസ്ഥാനത്ത് വിതരണത്തിനായി എത്തിയിട്ടുണ്ടെന്നും പൊലിസ് പറയുന്നു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago