ദേശീയപാത: സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍
കോഴിക്കോട്: ദേശീയപാത വികസനത്തിനായി കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന യോഗം സ്ഥലമെടുപ്പ് പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം കൊയിലാണ്ടിയില്‍ നന്തി-ചെങ്ങോട്ടുകാവ് ബൈപാസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അഴിയൂര്‍ ബൈപാസിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഡിസംബര്‍ 31നകം വടകര, അഴിയൂര്‍ ബൈപാസിന്റെയും വടകര ദേശീയപാതയുടെ മറ്റു ഭാഗങ്ങളുടെയും കൊയിലാണ്ടിയില്‍ നന്തി-ചെങ്ങോട്ടുകാവ് ബൈപാസിന്റെയും കൊയിലാണ്ടി ദേശീയപാതയുടെ മറ്റുഭാഗങ്ങളുടെയും സ്ഥലമേറ്റെടുപ്പ് പ്രവൃത്തി 75 ശതമാനം പൂര്‍ത്തിയാക്കാന്‍ കര്‍മ പദ്ധതിക്ക് യോഗം രൂപം നല്‍കി. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."